വികസന പദ്ധതികളെ തകര്‍ക്കാന്‍ ഇഡി ശ്രമിക്കുന്നു; കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ട് അട്ടിമറിയുടെ ഭാഗമെന്ന് തോമസ് ഐസക്
തിരുവനന്തപുരം:എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിനെതിരേ ധനമന്ത്രി തോമസ് ഐസക്. കെഫോണ്‍,ലൈഫ് മിഷന്‍ പദ്ധതികള്‍ തകര്‍ക്കാന്‍ ഇഡി ശ്രമിക്കുന്നുണ്ടെന്ന് തോമസ് ഐസക് കുറ്റപ്പെടുത്തി.ഭരണഘടനാ സ്ഥാപനങ്ങളും കേന്ദ്ര ഏജന്‍സികളും സംസ്ഥാന സര്‍ക്കാരിനെ ലക്ഷ്യം വയ്ക്കുന്നു.കിഫ്ബിയുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതമാണ്. ലൈഫ് ഉള്‍പ്പടെയുള്ള വികസന പദ്ധതികളെ തകര്‍ക്കാനാണ് ഇഡി ശ്രമിക്കുന്നതെന്നും ഐസക് കുറ്റപ്പെടുത്തി
കിഫ്ബിയ്‌ക്കെതിരെ കോണ്‍ഗ്രസും ബി.ജെ.പിയും ഗൂഢാലോചന നടത്തുന്നുവെന്നും ഇതിന് കേന്ദ്ര സര്‍ക്കാരിന്റെ ഒത്താശയുണ്ടെന്നും കിഫ്ബിയുടെ വായ്പ എടുക്കല്‍ ഭരണഘടന വിരുദ്ധമാണെന്നാണ് സിഎജി റിപ്പോര്‍ട്ട് ഇതിന്റെ തെളിവാണെന്നും തോമസ് ഐസക് ആരോപിച്ചു.
1999 മുതല്‍ 9 തവണ സി ആന്‍ഡ് എ ജി കിഫ്ബിയില്‍ ഇന്‍സ്‌പെക്ഷനോ ഓഡിറ്റോ നടത്തിയിട്ടുണ്ട്. 2020 ലെ കരട് റിപ്പോര്‍ട്ടിലൊഴികെ കിഫ്ബി ഭരണഘടന വിരുദ്ധമാണെന്ന വാദം ഉന്നയിച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാരിനെതിരെ സി ആന്‍ഡ് എ ജിയും ഇ ഡിയുടെ ചുവട് പിടിച്ച് നീങ്ങുകയാണെന്നും തോമസ് ഐസക് വ്യക്തമാക്കി.
കൂടാതെ ഭരണഘടനാ സ്ഥാപനമായ സിഎജി തയാറാക്കിയിരിക്കുന്ന കിഫ്ബിയെപ്പറ്റിയുള്ള കരട് റിപ്പോര്‍ട്ട് അട്ടിമറിയുടെ ഭാഗമാണെന്ന് തോമസ് ഐസക്ക് പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ ഓഫിസുമായി എജിക്ക് സൗഹൃദബന്ധമുണ്ടെന്നും സര്‍ക്കാരിനെതിരെ കേസ് പോകാന്‍ ചിലര്‍ ഗൂഡാലോചന നടത്തിയെന്നും തോമസ് ഐസക് ആരോപിച്ചു. രാജ്യത്തെ ഭരണഘടനാസ്ഥാപനത്തിന്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്ത കിഫ്ബി റിപ്പോര്‍ട്ട് അട്ടിമറിയുടെ ഭാഗമാണെന്നാണ് ഐസക് ആരോപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."