ടോയ്‌ലറ്റില്‍ ഉടുമ്പ്, പേടിച്ചരണ്ട സ്ത്രീ വിളിച്ചത് എമര്‍ജന്‍സി നമ്പറില്‍
എമര്‍ജന്‍സി നമ്പറില്‍ വിളിച്ച് അടുപ്പില്‍ തീ പിടിച്ചുവെന്നു പറഞ്ഞ തരത്തിലുള്ള തമാശകള്‍ നമ്മള്‍ക്കിടയില്‍ പണ്ടേ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇവിടെയൊരു സ്ത്രീ അതിലും രസകരമായ സംഭവം ചെയ്തിരിക്കുകയാണ്. ടോയ്‌ലറ്റിലെ ക്ലോസറ്റില്‍ ഉടുമ്പിനെ കണ്ട സത്രീ ഉടനെ എമര്‍ജന്‍സി നമ്പറില്‍ വിളിച്ച് സഹായം അഭ്യര്‍ഥിച്ചു.
മിയാമിയിലാണ് സംഭവം. ടോയ്‌ലറ്റില്‍ കയറിയ ഉടനെ ഉടുമ്പിനെ കണ്ട ഗിസേലെ ക്വിന്റേരോ എന്ന സ്ത്രീ അവിടുത്തെ എമര്‍ജന്‍സി സഹായ നമ്പറായ 911 ല്‍ വിളിക്കുകയായിരുന്നു.
വൈകാതെ ഫയര്‍ റെസ്‌ക്യൂ സെന്ററില്‍ നിന്ന് ഒരു യൂനിറ്റ് ആളുകളെത്തി. ലഫ്റ്റനന്റ് സ്‌കോട്ട് മുള്ളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. അദ്ദേഹം ഗ്ലൗസ് ധരിച്ച് ഉടുമ്പിനെ പിടിച്ച് പുറത്തിടുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ മാധ്യമപ്രവര്‍ത്തക ക്ലാരൈസ് ടിന്‍സ്ലെ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തു. ഇതോടെ വലിയ രീതിയിലുള്ള പ്രതികരണമാണ് സംഭവത്തിനുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."