ബ്രദര്‍ഹുഡ് തീവ്രവാദ സംഘടന: സഊദി നിലപാടിനെ സ്വാഗതംചെയ്ത് ഇസ്‌റാഈല്‍
ടെല്‍അവീവ്: മുസ്‌ലിം ബ്രദര്‍ഹുഡിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച സഊദി പണ്ഡിതസഭയുടെ നിലപാടിനെ സ്വാഗതം ചെയ്ത് ഇസ്‌റാഈല്‍.
രാജ്യദ്രോഹപ്രവര്‍ത്തനങ്ങള്‍ക്ക് മതത്തെ കരുവാക്കുന്നതിനെതിരായ നടപടിയില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന് ഇസ്‌റാഈല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അതേസമയം തങ്ങള്‍ അക്രമത്തിന്റെയും ഏകാധിപത്യ ഭരണകൂടങ്ങളുടെയും ഇരയാണെന്നാണ് ബ്രര്‍ഹുഡ് പറയുന്നത്.
സഊദിയുടെ നടപടി ബ്രദര്‍ഹുഡുമായി ബന്ധമുള്ള ഹമാസിനെ അടിച്ചമര്‍ത്താന്‍ ഉപകരിക്കുമെന്നാണ് ഇസ്‌റാഈല്‍ കരുതുന്നത്.
ഗസ്സയില്‍ ഇസ്‌റാഈല്‍ ബോംബാക്രമണം
ഗസ്സ സിറ്റി: ഗസ്സയില്‍ നിന്ന് രണ്ടു റോക്കറ്റുകള്‍ വന്നെന്നാരോപിച്ച് കിഴക്കന്‍ ഗസ്സയില്‍ ഇസ്‌റാഈലി സേന ബോംബാക്രമണം നടത്തി. ഹമാസിന് സ്വാധീനമുള്ള കേന്ദ്രങ്ങളില്‍ ഇസ്‌റാഈലി സൈനിക ഹെലികോപ്റ്ററുകളും ടാങ്കുകളുമാണ് ആക്രമണം നടത്തിയത്.
എന്നാല്‍ നാശനഷ്ടവും ആളപായവും സംബന്ധിച്ച് ഹമാസ് പ്രതികരിച്ചിട്ടില്ല.
ഹമാസിന്റെ റോക്കറ്റുകള്‍ അയോണ്‍ ഡോം മിസൈല്‍ പ്രതിരോധ സംവിധാനമുപയോഗിച്ച് തകര്‍ത്തതായി ഇസ്‌റാഈല്‍ സേന അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."