റോഡ് പണിയില്‍ ക്രമക്കേട്: പ്രവൃത്തി തടഞ്ഞു
പേരാമ്പ്ര: പെരുവണ്ണാമൂഴിയില്‍ മൂന്നു ദിവസം മുമ്പ് റീ ടാര്‍ ചെയ്ത റോഡ് പല ഭാഗത്തും പൊട്ടിപ്പൊളിഞ്ഞതിനെതിരേ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത്.
ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് അഞ്ചില്‍ പെട്ട മുതുകാട് 21 പാലം നരേന്ദ്രദേവ് ആദിവാസി കോളനി റോഡിന്റെ തകര്‍ന്ന ഭാഗത്ത് ടാര്‍ ഒഴിച്ചു നന്നാക്കാനെത്തിയ ഉപകരാറുകാരനെയും തൊഴിലാളികളെയും ബി.ജെ.പി. മുതുകാട് മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ തടഞ്ഞു. വാര്‍ഡ്കമ്മിറ്റി കണ്‍വീനര്‍ കരാറുകാരനെ ടാറിങ് പ്രവൃത്തി ഏല്പിക്കുകയായിരുന്നെന്നു ബി.ജെ.പി ആരോപിച്ചു.
ഇന്നലെ പ്രശ്നം പരിഹരിക്കാന്‍ എത്തണമെന്നു ആവശ്യപ്പെട്ടെങ്കിലും വാഹനമില്ലെന്നു പറഞ്ഞു എ.ഇ. ഒഴിഞ്ഞു മാറുകയായിരുന്നുയെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. 3,70,000 രൂപയാണ് റോഡ് പണിയുടെ എസ്റ്റിമേറ്റ്. 550 മീറ്റര്‍ ഭാഗമാണ് നവീകരണ പ്രവര്‍ത്തി നടത്തേണ്ടത്. പത്മനാഭന് പി. കടിയങ്ങാട്, പ്രകാശ് കോമത്ത്, കെ.കെ സുനില്‍, രതീഷ് പനന്തോട്ടത്തില്‍, അനൂപ് നരിനട, ശിവന് കോച്ചേരി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രവൃത്തി തടഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."