മഴയില്ലാ കാലത്ത് മഴമഹോത്സവം നടത്താന്‍ സര്‍ക്കാര്‍ പൊടിക്കുന്നത് 30 ലക്ഷം
കല്‍പ്പറ്റ: വയനാട് ടൂറിസം ഓര്‍ഗനൈസേഷന് മഴയില്ലാ കാലത്ത് മഴ മഹോത്സവം നടത്താന്‍ സര്‍ക്കാര്‍ വക മുപ്പത് ലക്ഷം. പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് പണമില്ലാതെ ലോകബാങ്കില്‍ നിന്ന് വായ്പ എടുക്കുകയും സംസ്ഥാനത്ത് പ്രളയാനന്തര പുനര്‍നിര്‍മാണം മന്ദഗതിയിലാണെന്ന ആക്ഷേപവും ഉയരുന്ന ഘട്ടത്തിലാണ് വിനോദസഞ്ചാര വികസനത്തിനെന്ന പേരില്‍ സര്‍ക്കാരിന്റെ ധൂര്‍ത്ത്.
വന്‍കിട റിസോര്‍ട്ട്, ഹോട്ടലുകള്‍ക്ക് മാത്രം ഉപകാരപ്പെടുന്ന തരത്തില്‍ വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ ആസൂത്രണം ചെയ്യുന്ന 'സ്പ്ലാഷ് 2019' മഴ മഹോത്സവത്തിനായി 30 ലക്ഷം രൂപ അനുവദിക്കുന്നതിനാണ് ടൂറിസം വകുപ്പ് ഡയരക്ടര്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്.
ജൂലൈ 11 മുതല്‍ 14 വരെയാണ് മണ്‍സൂണ്‍ കാര്‍ണിവല്‍ നടക്കുന്നതെന്നാണ് ഉത്തരവിലുള്ളത്. എന്നാല്‍ ജൂണ്‍ 29 മുതല്‍ ജൂലൈ 14 വരേയാണ് ഡബ്ല്യു.ടി.ഒ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിലെ ടൂര്‍ ഓപ്പറേറ്റര്‍മാരെയും ടൂറിസം രംഗത്തെ ഏജന്‍സികളെയും ഈ മേഖലയിലെ വിദഗ്ധരെയും ഉള്‍പ്പെടുത്തി നടത്തുന്ന ബിടുബി മീറ്റാണ് സ്പ്ലാഷിന്റെ പ്രധാന പരിപാടി.
കൂടാതെ മഡ് ഫുട്‌ബോള്‍, ടൂറിസം സെമിനാര്‍, ഓഫ് റോഡ് ഫണ്‍ ഡ്രൈവ്, സാംസ്‌കാരിക പരിപാടികള്‍ എന്നിവയാണ് സ്പ്ലാഷിന്റെ ഭാഗമായി നടക്കുക. പ്രളയാനന്തരം വയനാടിന്റെ ടൂറിസം മേഖലയുടെ വളര്‍ച്ച ലക്ഷ്യമിട്ടാണ് ഈ വര്‍ഷത്തെ സ്പ്ലാഷ് മഴ മഹോത്സവം സംഘടിപ്പിക്കുന്നതെന്നാണ് സംഘാടകരുടെ വിശദീകരണം.
എന്നാല്‍ കഴിഞ്ഞ എട്ടുതവണയും പൊതുജന പങ്കാളിത്തത്തില്‍ ഏറെ പിന്നിലാണ് ഡബ്ല്യു.ടി.ഒയുടെ ഈ പരിപാടി. വയനാട്ടിലേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മുന്‍വര്‍ഷങ്ങളിലെ പരിപാടികള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. കൂടാതെ കാലവര്‍ഷമെത്തിയിട്ടും വേണ്ടത്ര മഴ ലഭിക്കാതെ ജനം കുടിവെള്ളത്തിന് നെട്ടോട്ടമോടുമ്പോഴാണ് മഴ മഹോത്സവം നടത്തുന്നത്.
പ്രളയ നഷ്ടങ്ങള്‍ക്കുള്ള നഷ്ടപരിഹാര വിതരണം ഇനിയും പൂര്‍ത്തിയാക്കാനും നടപടിയുണ്ടായിട്ടില്ല. ലക്ഷങ്ങള്‍ ചെലവഴിച്ച പൂര്‍ണ പരാജയമായ സ്പ്ലാഷിന്റെ മുന്‍ വര്‍ഷങ്ങളിലെ നടത്തിപ്പ് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്. വിനോദസഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന വയനാട്ടിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ സൂചിപ്പാറ ഇക്കോ ടൂറിസം കേന്ദ്രം, കുറുവാ ദ്വീപ്, മീന്‍മുട്ടി വെള്ളച്ചാട്ടം, ചെമ്പ്ര പീക്ക് തുടങ്ങിയെല്ലാം അടച്ചിട്ടിരിക്കുകയാണ്.
ഇതോടെ സഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണുണ്ടായിരിക്കുന്നത്. ഡി.ടി.പി.സിക്ക് കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം സഞ്ചാരികളെ പിന്നോട്ടടിക്കുകയാണ്. ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ നടപടിയെടുക്കാതെ പ്രതിസന്ധി ഘട്ടത്തില്‍ പൊതുപണം ധൂര്‍ത്തടിക്കുന്ന പരിപാടിക്കെതിരേ പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."