രണ്ടിലയ്ക്ക് സ്റ്റേ ഇല്ല
ചിഹ്നം അനുവദിച്ചതിനെതിരേ പി.ജെ ജോസഫ് ഹൈക്കോടതിയില്‍
കൊച്ചി: രണ്ടില ചിഹ്നം കേരള കോണ്‍ഗ്രസ് (എം) ജോസ് കെ. മാണി വിഭാഗത്തിന് അനുവദിച്ചുള്ള തെരഞ്ഞെടുപ്പു കമ്മിഷന് തീരുമാനം ശരിവച്ച ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിനെതിനെതിരേ പി.ജെ ജോസഫ് എം.എല്‍.എ ഡിവിഷന് ബഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ചു. സിംഗിള്‍ ബഞ്ച് ഉത്തരവ് താല്‍ക്കാലികമായി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി ഡിവിഷന് ബഞ്ച് അനുവദിച്ചില്ല. ജസ്റ്റിസ് മണികുമാര്‍ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. കേരള കോണ്‍ഗ്രസ് (എം) എന്ന പേരും രണ്ടില ചിഹ്നവും ജോസ് കെ.മാണി വിഭാഗത്തിനു അനുവദിച്ച തെരഞ്ഞെടുപ്പു കമ്മിഷന്റെ ഉത്തരവ് ചോദ്യം ചെയ്താണ് ജോസഫ് ഹൈക്കോടതി സിംഗിള്‍ ബഞ്ചിനെ സമീപിച്ചത്.
ഇന്നലെ രാവിലെയാണ് പി.ജെ.ജോസഫ് ഹൈക്കോടതി ഡിവിഷന് ബഞ്ചിനെ സമീപിച്ചത്. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം അംഗീകരിച്ച കോടതി ഫയലില്‍ സ്വീകരിച്ചെങ്കിലും സ്റ്റേ ആവശ്യം അനുവദിച്ചില്ല. വസ്തുതകള്‍ പരിശോധിക്കാതെയാണ് സിംഗിള്‍ ബഞ്ച് ചിഹ്നം ഉപയോഗിക്കാന്‍ അനുവാദം നല്‍കിയതെന്നായിരുന്നു ജോസഫിന്റെ വാദം.
സംസ്ഥാന സമിതി അംഗങ്ങളുടെ എണ്ണം എടുത്ത നടപടിയില്‍ അപാകതയുണ്ടെന്നു അപ്പീലില്‍ പറയുന്നു. പാര്‍ട്ടി ഭരണഘടനയനുസരിച്ചു തെരഞ്ഞെടുക്കപ്പെട്ട വര്‍ക്കിങ് ചെയര്മാന് താനാണെന്നു കാണിച്ച് പി.ജെ ജോസഫ് സമര്‍പിച്ച ഹരജി തള്ളിക്കൊണ്ടാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി സിംഗിള്‍ ബഞ്ച് തെരഞ്ഞെടുപ്പു കമ്മിഷന് തീരുമാനം ശരിവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."