HOME
DETAILS

നിയമനിര്‍മാണത്തിന് മുന്‍പ് ചര്‍ച്ച വേണം: മുഖ്യമന്ത്രി

  
backup
July 02 2019 | 19:07 PM

%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d


തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 2020ല്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രവാസി വോട്ട് നടപ്പാക്കുന്നതിന് മുന്‍പ് ചര്‍ച്ച വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറിന്റെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
നിലവിലെ വ്യവസ്ഥകളനുസരിച്ച് വോട്ട് ചെയ്യുന്നതിന് സമ്മതിദായകന്റെ ശാരീരിക സാന്നിധ്യം പോളിങ് സ്റ്റേഷനില്‍ ആവശ്യമാണ്. ഇക്കാര്യത്തില്‍ പ്രവാസി കേരളീയര്‍ക്കുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി പ്രോക്‌സി വോട്ടിങ് സംവിധാനം പരിഗണിക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ 1994ലെ കേരള പഞ്ചായത്തീരാജ് ആക്റ്റ് ഭേദഗതി ചെയ്യാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വോട്ടര്‍പട്ടിക തയാറാക്കല്‍, വോട്ടര്‍മാരുടെ ഐഡന്റിറ്റി, തെരഞ്ഞെടുപ്പിന്റെ രഹസ്യസ്വഭാവം, വോട്ട് രേഖപ്പെടുത്തല്‍ എന്നിവ സംബന്ധിച്ച് നിയമനിര്‍മാണത്തിന് മുന്‍പ് വ്യക്തമായ മാര്‍ഗരേഖകള്‍ ആവശ്യമാണ്. ഇതിനായി ബന്ധപ്പെട്ട വകുപ്പുകളുമായും വിവിധ രാഷ്ട്രീയപാര്‍ട്ടികളുമായും ചര്‍ച്ച നടത്തേണ്ടതുണ്ട്. സുതാര്യത ഉറപ്പുവരുത്തി പ്രവാസികള്‍ക്ക് നിഷ്പക്ഷമായ രീതിയില്‍ വോട്ട് ചെയ്യുന്നതിനുള്ള സംവിധാനമാണ് ഒരുക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റിയാദില്‍ മോട്ടോര്‍ബൈക്ക് ഡെലിവറി സേവനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു; കാരണമിത്

Saudi-arabia
  •  a day ago
No Image

ഒടുവില്‍ മോചനം; പാകിസ്താന്‍ പിടിയിലായിരുന്ന ബി.എസ്.എഫ് ജവാനെ ഇന്ത്യക്ക് കൈമാറി 

National
  •  a day ago
No Image

ലോക പൊലിസ് ഉച്ചകോടിക്ക് ദുബൈയില്‍ തുടക്കമായി; ക്രിമിനല്‍ ലോകത്തെ എഐയുടെ സാന്നിധ്യം ചര്‍ച്ചയാകും

uae
  •  a day ago
No Image

യൂറോപ്യന്‍ ആശുപത്രിയില്‍ നടത്തിയ ആക്രമണം ഹമാസ് നേതാവ് മുഹമ്മദ് സിന്‍വാറിനെ ലക്ഷ്യമിട്ടെന്ന് ഇസ്‌റാഈല്‍

International
  •  a day ago
No Image

ഒമ്‌നി വാഹനത്തില്‍ തട്ടിക്കൊണ്ടു പോയെന്നും ഗോഡൗണില്‍ അടച്ചെന്നും ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് കാണാതായ കുട്ടികള്‍ പൊലിസിനോട്

Kerala
  •  a day ago
No Image

ഇന്ത്യന്‍ രൂപയും മറ്റ് കറന്‍സികളും തമ്മിലുള്ള ഇന്നത്തെ നിരക്ക് അറിയാം | India Rupee Value Today

Economy
  •  a day ago
No Image

ലോകത്തിലെ ഏറ്റവും ദരിദ്രനായ രാഷ്ട്രത്തലവന്‍; മുന്‍ ഉറുഗ്വേ പ്രസിഡന്റ് മുജിക്ക അന്തരിച്ചു

International
  •  a day ago
No Image

പഴകിയ മുട്ടയും ഇറച്ചിയും; ട്രെയിനുകളില്‍ വിതരണം; കരാര്‍ കാന്റീനില്‍ മിന്നല്‍ പരിശോധന

Kerala
  •  a day ago
No Image

കുടിയിറക്കല്‍ ഭീഷണിയില്‍ നിന്ന് അമ്മയെയും മകളെയും രക്ഷിച്ച് യുഎഇ നിവാസികള്‍; കാരുണ്യഹസ്തത്തില്‍ സമാഹരിച്ചത് 50,000 ദിര്‍ഹം 

uae
  •  a day ago
No Image

അബൂദബിയിലെ പ്രധാന ഹൈവേകളിൽ പുതിയ വേഗപരിധി പ്രാബല്യത്തിൽ

uae
  •  a day ago

No Image

'ഷവര്‍മ കഴിച്ച് മരിക്കുന്നതെല്ലാം ഹിന്ദുക്കള്‍', 'വേടന്‍ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നു'; തീവ്ര വര്‍ഗീയതയും വിദ്വേഷവും പ്രസംഗിച്ച് കേസരി എഡിറ്റര്‍ 

Kerala
  •  a day ago
No Image

ഗസ്സയില്‍ ഓരോ മണിക്കൂറിലും ഇസ്‌റാഈല്‍ സൈന്യം കൊന്നൊടുക്കുന്നത് ചുരുങ്ങിയത്‌ ഓരോ സ്ത്രീയെ വീതം; കണക്കുകള്‍ പുറത്തുവിട്ട് യൂറോമെഡ് ഹ്യൂമന്റൈറ്റ്‌സ് മോണിറ്റര്‍

International
  •  a day ago
No Image

വഖ്ഫ് ഭേദഗതിയെ എതിര്‍ക്കാന്‍ കേരളം; സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിക്കും

Kerala
  •  a day ago
No Image

സിറിയയുമായും ഇറാനുമായും അടുക്കുമെന്ന് ട്രംപ്; ഇന്ന് യു.എസ്- അറബ് ഉച്ചകോടി; സിറിയന്‍, ഫലസ്തീന്‍ ഭരണാധികാരികള്‍ പങ്കെടുക്കും, നിര്‍ണായക പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്ത് പശ്ചിമേഷ്യ | Trump Saudi Visit

latest
  •  a day ago