HOME
DETAILS

വഖ്ഫ് ഭേദഗതിയെ എതിര്‍ക്കാന്‍ കേരളം; സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിക്കും

  
ജലീൽ അരൂക്കുറ്റി
May 14 2025 | 01:05 AM

Kerala to Challenge Waqf Amendment in Supreme Court Opposes Central Changes

കൊച്ചി: വഖ്ഫ് നിയമ ഭേദഗതിയെ കേരളവും സുപ്രിംകോടതിയിൽ എതിർക്കും. ഹരജി നൽകുന്നതിനുള്ള നിർദേശം സംസ്ഥാന സർക്കാർ നിയമ വകുപ്പ്   ഉദ്യോഗസ്ഥർക്ക്  നൽകിയതായി മന്ത്രി പി. രാജീവ് പറഞ്ഞു.  പുതിയ ചീഫ് ജസ്റ്റിസ് ബി.ആർ ഗവായി ചുമതലയേറ്റ ശേഷം രൂപീകരിക്കുന്ന ബെഞ്ച്  മുമ്പാകെയാണ് കേരളം ഹരജി നൽകുക.

നിയമത്തെ അനുകൂലിച്ച് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ സുപ്രിംകോടതിയെ സമീപിച്ച സാഹചര്യത്തിലാണ് എതിർത്ത് നിലപാട് അറിയിക്കാൻ കേരളവും തയാറാകുന്നത്.  വഖ്ഫ് നിയമ ഭേദഗതി  ഭരണഘടനാ അവകാശങ്ങൾക്ക് എതിരാണെന്ന വാദമാണ് കേരളം ഉയർത്തുന്നത്.

ഭരണഘടന നൽകുന്ന  മതപരമായ സ്വാതന്ത്യ്രത്തിനെതിരായ നിയമഭേദഗതികൾ എന്ന കാഴ്ചപാട് അവതരിപ്പിക്കുന്ന സംസ്ഥാന സർക്കാർ, നിയമ ഭേദഗതി  ഫെഡറൽ സംവിധാനത്തിൽ പ്രവർത്തിക്കുന്ന സംസ്ഥാന വഖ്ഫ് ബോർഡുകളെയും വഖ്ഫ് ട്രൈബ്യൂണലുകളെയും അസ്ഥിരപ്പെടുത്തുന്നതാണെന്ന നിലപാടാണ് മുന്നോട്ടുവയ്ക്കുന്നത്. വിശ്വാസപരമായ കാര്യങ്ങൾ പാലിച്ച്  ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന വഖ്ഫ് ബോർഡുകളെ ദുർബലപ്പെടുത്തുന്ന നടപടികൾക്കെതിരേ കേരള നിയമസഭ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു.

മതപരമായ ആവശ്യങ്ങൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായി മതപരമായ വിശ്വാസത്തിൻ്റെ പേരിൽ നൽകപ്പെട്ട വസ്തുക്കളിൽ അവകാശം ഉന്നയിക്കുന്നതിനെതിരേ ഭരണഘടനാപരമായ ലംഘനം ചൂണ്ടിക്കാട്ടിയാണ്  സമസ്തയുടേത് ഉൾപ്പെടെ ഒരുകൂട്ടം ഹരജികൾ സുപ്രിം കോടതിയിൽ എത്തിയത്.  ഇതിൽ അഞ്ചെണ്ണം പരിഗണിച്ച സുപ്രിംകോടതി വിശദ വാദത്തിനിടയിൽ സംസ്ഥാന സർക്കാരുകളുടെ ഹരജികളും പരിഗണിക്കുന്നുണ്ട്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ ഏറ്റവും വലിയ ഗ്യാസ് ഫീൽഡുകളിലൊന്നിൽ ഇസ്റാഈൽ ഡ്രോൺ ആക്രമണം; വൻ സ്ഫോടനവും തീപിടിത്തവും

International
  •  3 days ago
No Image

ഫൈനലിൽ ആദ്യ തോൽവി; ഓസ്‌ട്രേലിയക്കാരന്റെ കിരീടവേട്ട അവസാനിപ്പിച്ച് ബവുമയുടെ സൗത്ത് ആഫ്രിക്ക

Cricket
  •  4 days ago
No Image

ഇസ്റാഈൽ വ്യോമാക്രമണത്തിൽ പരുക്കേറ്റ ഖാംനഈയുടെ ഉപദേശകൻ അലി ഷംഖാനി മരിച്ചു; റിപ്പോർട്ട്

International
  •  4 days ago
No Image

ഇസ്റാഈൽ-ഇറാൻ ആക്രമണം; പശ്ചിമേഷ്യയിലെ നിർണായക സമാധാന ചർച്ചകൾ തകർന്നു, ലോകം ആശങ്കയിൽ

International
  •  4 days ago
No Image

സ്കൂളിൽ വിദ്യാർത്ഥിനികളെ പൂട്ടിയിട്ട് ശിക്ഷിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് അധ്യാപിക

Kerala
  •  4 days ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയ്ക്ക് ആശങ്ക, ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി സമാധാന ആഹ്വാനം നടത്തും

National
  •  4 days ago
No Image

രക്തത്തിനായുള്ള അവസാന നിമിഷ പാച്ചിൽ അവസാനിക്കുന്നു; സംസ്ഥാനത്ത് ‘ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ’ വരുന്നു

Kerala
  •  4 days ago
No Image

നിങ്ങൾ റയലിലേക്ക് പോയാൽ മികച്ച താരമായി മാറും: സൂപ്പർതാരത്തോട് റൊണാൾഡോ

Football
  •  4 days ago
No Image

കെനിയയിലെ വാഹനാപകടം; യെല്ലോ ഫീവർ വാക്സിൻ നിബന്ധനയിൽ ഇളവ്; അഞ്ച് മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിൽ എത്തിക്കും

Kerala
  •  4 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം; അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ നൽകുമെന്ന് ടാറ്റ ഗ്രൂപ്പ് 

National
  •  4 days ago