HOME
DETAILS

മയക്കുമരുന്ന കേസിനെ തീവ്രവാദവുമായി ബന്ധിപ്പിച്ചു; എന്‍ഐഎയെ വിമര്‍ശിച്ച് സുപ്രീം കോടതി

  
May 14 2025 | 01:05 AM

Supreme Court Slams NIA for Linking Drug Case to Terrorism Charges

ന്യൂഡൽഹി: ഗുജറാത്തിൽ അദാനിയുടെ നിയന്ത്രണത്തിലുള്ള മുന്ദ്ര തുറമുഖം വഴി 2,988 കിലോഗ്രാം ഹെറോയിൻ കടത്തിയത് ഇതിലൂടെ ലഭിക്കുന്ന തുക ലഷ്‌കറെ ത്വയ്ബയുടെ തീവ്രവാദ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാനാണെന്ന എൻ.ഐ.എ വാദം തള്ളി സുപ്രിംകോടതി. എൻ.ഐ.എയുടെ ആരോപങ്ങൾ ബാലിശവും ഊഹാപോഹവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ.കെ സിങ് എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്.  2021 സെപ്റ്റംബറിലാണ് മുന്ദ്ര തുറമുഖത്ത് നിന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ഹെറോയിൻ പിടിച്ചത്.

കേസ് പിന്നീട് എൻ.ഐ.എക്ക് കൈമാറി. പ്രതി ഹർപ്രീത് സിങ് തൽവാറിന് ഹൈക്കോടതി ജാമ്യം നൽകാതിരുന്നതോടെ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. കേസിൽ പ്രതിക്ക് സുപ്രിംകോടതി ജാമ്യം നൽകിയില്ലെങ്കിലും മയക്കുമരുന്ന് കേസിനെ തീവ്രവാദവുമായി ബന്ധിപ്പിച്ച നടപടിയെ സുപ്രിംകോടതി വിമർശിച്ചു. കള്ളക്കടത്തിന് അന്തർദേശീയ സിൻഡിക്കേറ്റുകളുമായി ബന്ധമുണ്ടെങ്കിലും അതിനെ ലഷ്‌കറെ ത്വയ്ബയുമായി ബന്ധിപ്പിക്കുന്നതിന് നിലവിൽ ഒരു കാരണവുമില്ലെന്ന് ബെഞ്ച് പറഞ്ഞു. ഇത്രയും ഗുരുതരമായ ആരോപണം ഉന്നയിക്കണമെങ്കിൽ തെളിവുകൾ വ്യക്തവും ബോധ്യപ്പെടുത്തുന്നതുമായിരിക്കണമെന്നും കോടതി പറഞ്ഞു.

കേസിനെ ലഷ്‌കറുമായി ബന്ധിപ്പിച്ചതിനാൽ പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഹരജിക്കാരന്റെ കുട്ടികളെ സ്‌കൂളിൽ ചിലർ ഭീഷണിപ്പെടുത്തിയതായി പ്രതിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ആര്യമ സുന്ദരം സുപ്രിംകോടതിയിൽ പരാതിപ്പെട്ടിരുന്നു. തുടർന്ന്, ആരോപണങ്ങൾ കാരണം പ്രതിയുടെ കുടുംബാംഗങ്ങൾ ബുദ്ധിമുട്ടിലാകരുതെന്ന് സുപ്രിംകോടതി നിർദേശിച്ചു.

Supreme Court criticizes the National Investigation Agency (NIA) for misusing anti-terror laws by connecting a drug-related case to terrorism. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിലും ഇസ്‌റാഈലിലുമുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നീക്കം; കരമാർഗം അയൽരാജ്യങ്ങളിലേക്ക് എത്തിക്കും, ആശങ്കയിൽ വിദ്യാർഥികൾ 

National
  •  a day ago
No Image

ഞാൻ കൊടുത്ത ബാറ്റ് കൊണ്ടാണ് അവൻ മികച്ച പ്രകടനം നടത്തിയത്: സഞ്ജു സാംസൺ

Cricket
  •  a day ago
No Image

ഗസ്സയില്‍ ഭക്ഷണത്തിനായി വരി നിന്നവരെ കൊന്നൊടുക്കി വീണ്ടും ഇസ്‌റാഈല്‍

International
  •  a day ago
No Image

ജിഫ്രി തങ്ങളെ സന്ദർശിച്ച് പി.വി അൻവർ; നിലമ്പൂരിൽ പ്രചാരണം അവസാനഘട്ടത്തിൽ

Kerala
  •  a day ago
No Image

സ്‌പെയ്‌നല്ല, 2026 ലോകകപ്പ് നേടുക ആ ടീമായിരിക്കും: പുയോൾ 

Football
  •  a day ago
No Image

100ശതമാനം ട്യൂഷൻ ഫീസ് ഇളവുകൾ, മികച്ച സ്കോളർ ഷിപ്പുകൾ: യുഎഇ സർവകലാശാലകൾ അന്താരാഷ്ട്ര വിദ്യാർത്ഥികളെ ആകർഷിക്കുന്നത് എങ്ങനെ

uae
  •  a day ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: ഇതുവരെ തിരിച്ചറിഞ്ഞത് 131 മൃതദേഹങ്ങൾ, മലയാളി രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞില്ല

National
  •  a day ago
No Image

ആലപ്പുഴ തീരത്ത് അജ്ഞാത മൃതദേഹം; വാന്‍ ഹായ് കപ്പലില്‍ നിന്ന് കാണാതായ യമന്‍ പൗരന്റെ മൃതദേഹമെന്ന് സംശയം

Kerala
  •  a day ago
No Image

ആയത്തുല്ലാ ഖാംനഇയെ വധിച്ചാല്‍ യുദ്ധം അവസാനിക്കുമെന്ന് നെതന്യാഹു

International
  •  a day ago
No Image

വർഷങ്ങളായി ഭർത്താവിന്റെ പീഡനവും, ആക്രമണവും; യുവതിക്ക് വിവാഹമോചനം അനുവദിച്ച് ബഹ്‌റൈൻ കോടതി

bahrain
  •  a day ago