HOME
DETAILS

മുഹമ്മദ് സുബൈറിനെതിരെ ഭീഷണിയുമായി വലതുപക്ഷ ഹിന്ദുത്വവാദികള്‍; വീട്ടിലേക്ക് പന്നിയിറച്ചി അയക്കാനും സന്ദേശങ്ങളില്‍ ആഹ്വാനം

  
May 14 2025 | 01:05 AM

Right-Wing Hindutva Activists Threaten Mohammed Zubair

ബംഗളൂരു: വസ്തുതാന്വേഷണ വെബ്‌സൈറ്റായ ആള്‍ട്ട്‌ന്യൂസ് സഹസ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ് സുബൈറിനെതിരേ വീണ്ടും ഭീഷണിയുമായി വലതുപക്ഷ ഹിന്ദുത്വവാദികള്‍.
സുബൈറിന്റെ ഫോണ്‍ നമ്പറും ഇമെയില്‍ ഐ.ഡിയും വിലാസവും ഉള്‍പ്പെടെ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച ശേഷമാണ് ഭീഷണി. കൂട്ട ഭീഷണിവന്നതോടെ അദ്ദേഹം ബംഗളൂരു ഡെപ്യൂട്ടി പൊലിസ് കമ്മിഷണര്‍ക്ക് (ഈസ്റ്റ്) പരാതി നല്‍കി. തന്റെ സ്വകാര്യ വിവരങ്ങള്‍, വിലാസം, നമ്പര്‍ എന്നിവ നല്‍കിയ ശേഷം മുഹമ്മദ് സുബൈറിന്റെ വീട്ടിലേക്ക് പന്നി മാംസം അടക്കമുള്ളവ എത്തിക്കണമെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതായും പരാതിയില്‍ ചൂണ്ടിക്കാട്ടി.
ഭീഷണികളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതമാണ് പരാതി. 2023ലും സമാനമായി വീട്ടിലേക്ക് പന്നിമാംസം ലഭിച്ചിരുന്നു. ആ സമയത്ത് നല്‍കിയ പരാതിയില്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നെന്നും സുബൈര്‍ വിശദമാക്കി.

ഇന്ത്യയുടെ ഓപറേഷന്‍ സിന്ദൂര്‍ സമയത്ത് പാക് ആസ്ഥാനമായ സമൂഹമാധ്യമ അക്കൗണ്ടുകളില്‍നിന്നുണ്ടായ നിരവധി വ്യാജ പ്രചാരണങ്ങളുടെ വാസ്തവം വെളിപ്പെടുത്തിയതിന്റെ പേരില്‍ കഴിഞ്ഞദിവസങ്ങളില്‍ വിവിധ മാധ്യമങ്ങള്‍ സുബൈറിനെ പ്രശംസിച്ച് റിപ്പോര്‍ട്ടുകള്‍ തയാറാക്കിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിജയ് രൂപാണി അവസാനത്തെ ഇര; ആകാശ ദുരന്തങ്ങളിൽ ജീവൻ നഷ്ടപ്പെട്ട പ്രമുഖ രാഷ്ട്രീയ നേതാക്കളെക്കുറിച്ച് അറിയാം

National
  •  6 days ago
No Image

അഹമ്മദാബാദ് വിമാന അപകടം; മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ് ; ഓരോ കുടുംബത്തിനും ഒരു കോടി വീതം നൽകും

National
  •  6 days ago
No Image

ഒമാൻ ടൂറിസം ഇനി കളറാകും; വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു

oman
  •  6 days ago
No Image

എയർ ഇന്ത്യ വിമാന അപകടം; 'നാട്ടിലേക്ക് വരും എന്ന് പറഞ്ഞ് സന്തോഷത്തോടെ പോയതാ';നാടിനെയും,വീടിനെയും ദുഃഖത്തിലാഴ്ത്തി രഞ്ജിതയുടെ മരണം

Kerala
  •  6 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ അനുശോചനം അറിയിച്ച് ബ്രിട്ടീഷ് പ്രധാമന്ത്രി; അപകടത്തില്‍ മരിച്ചത് 53 ബ്രിട്ടീഷ് പൗരന്‍മാര്‍

International
  •  6 days ago
No Image

ജീവിതത്തിലേക്ക്; അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ഒരു യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു; റിപ്പോര്‍ട്ട്

National
  •  6 days ago
No Image

കുട്ടികൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കണം; കായിക മേഖലയിൽ പുതിയ ചൈൽഡ് പ്രൊട്ടക്ഷൻ പൊളിസി അവതരിപ്പിച്ച് അബൂദബി

uae
  •  6 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: അവസാന നിമിഷത്തിലും അപായ സൂചന നൽകി പൈലറ്റുമാർ 

National
  •  6 days ago
No Image

എയർ ഇന്ത്യ വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റലിലെ അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചു

National
  •  6 days ago
No Image

ഇന്ത്യയെ നടുക്കിയ വിമാനപകടങ്ങളെക്കുറിച്ചറിയാം: ആകാശ ദുരന്തങ്ങളുടെ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം

National
  •  6 days ago