സി.എം രവീന്ദ്രന് വീണ്ടും ഇ.ഡിയുടെ നോട്ടിസ്; വെള്ളിയാഴ്ച്ച ഹാജരാകണം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്‍ഡ് ഡയറക്ടറേറ്റ് നോട്ടിസ് നല്കി. വെള്ളിയാഴ്ച്ച ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ചോദ്യംചെയ്യലിന് ഈ മാസം ആറിന് ഹാജരാകണമെന്നാവശ്യപ്പെട്ട് രവീന്ദ്രന് എന്‍ഫോഴ്സ്മെന്റ് നേരത്തെ നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍, കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചോദ്യംചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കൊവിഡ് നെഗറ്റീവ് ആയതിനെ തുടര്‍ന്നാണ് ഇ.ഡി വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ഫോണില്‍ വിളിച്ചവരുടെ കൂട്ടത്തില്‍ രവീന്ദ്രനുമുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയിരുന്നു. ചോദ്യംചെയ്യലില്‍ സ്വപ്ന ഇത് സമ്മതിക്കുകയും ചെയ്തിരുന്നു. ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിച്ചശേഷമാണ് അന്വേഷണസംഘം ചോദ്യംചെയ്യലിന് ഒരുങ്ങുന്നത്. വിസ സ്റ്റാമ്പിങ്ങിനും സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷനുമായി ബന്ധപ്പെട്ട് സി.എം രവീന്ദ്രന് വിളിച്ചിരുന്നതായാണ് സ്വപ്ന മൊഴിനല്കിയിരിക്കുന്നത്. എന്നാല്‍, നയതന്ത്രബാഗേജ് വഴി കടത്തിക്കൊണ്ടുവന്ന സ്വര്‍ണം വിട്ടുകിട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് ഉന്നതന് വിളിച്ചെന്ന കസ്റ്റംസിന്റെ വെളിപ്പെടുത്തല്‍ സംബന്ധിച്ചും ഇ.ഡി രവീന്ദ്രനോട് വിശദാംശങ്ങള്‍ ആരാഞ്ഞേക്കും. ഐ.ടി വകുപ്പിലെ പദ്ധതികളിലുള്‍പ്പെടെ ഊരാളുങ്കല്‍ സൊസൈറ്റിക്ക് വഴിവിട്ട സഹായം രവീന്ദ്രന് നല്‍കിയെന്ന സംശയവും ഇ.ഡി ഉന്നയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."