ഭര്‍ത്താവിനെ മുറിയില്‍ പൂട്ടിയിട്ട് ഭാര്യയുടെ സ്വര്‍ണമാല കവര്‍ന്നു
ഉരുവച്ചാല്‍: ഭര്‍ത്താവിനെ മുറിയില്‍ പൂട്ടിയിട്ട് ഭാര്യയുടെ മൂന്നര പവന് സ്വര്‍ണമാല കവര്‍ന്നു. ഇന്നലെ പുലര്‍ച്ചെ മമൂന്നോടെ ഉരുവച്ചാല്‍ പഴശ്ശി പ്രജിന നിവാസില്‍ കെ. ഗംഗാധരന് നമ്പ്യാരുടെ ഭാര്യ പി. ലക്ഷ്മിയുടെ മാലയാണ് കവര്‍ന്നത്. വീടിന്റെ മേല്‍ക്കൂരയുടെ ഓട് നീക്കി അകത്ത്കടന്ന മോഷ്ടാവ് ഉറങ്ങിക്കിടന്ന ലക്ഷ്മിയുടെ കഴുത്തിലുള്ള മാല പറിച്ചെടുക്കുകയായിരുന്നു.
വീടിനകത്തുണ്ടായിരുന്ന കയര്‍ കൊണ്ട് ഓഫിസ് മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന ഗംഗാധരന് നമ്പ്യാരുടെ മുറിയുടെ വാതില്‍ കയര്‍കൊണ്ട് വലിച്ചുകെട്ടി പുറത്തിറങ്ങാന്‍ പറ്റാത്തവിധം ബന്ധിയാക്കിയിരുന്നു.
ബഹളം കേട്ട് ഉണര്‍ന്നപ്പോഴാണ് ബന്ധിയാക്കിയ വിവരം ഗംഗാധരന് അറിയുന്നത്. മാല പൊട്ടിച്ച ഉടനെ ലക്ഷ്മി ഞെട്ടി ഉണര്‍ന്നപ്പോള്‍ ഒരാള്‍ പുറത്തേക്ക് ഓടുകയായിരുന്നു. മറ്റൊരു മുറിയില്‍ മക്കള്‍ കിടന്നുറങ്ങുന്നുണ്ടായിരുന്നെങ്കിലും മറ്റൊന്നും നഷ്ടപ്പെട്ടിട്ടില്ല. ബഹളം കേട്ട് സമീപവാസികള്‍ ഓടിയെത്തി പരിശോധന നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല.
മട്ടന്നൂര്‍ എസ്.ഐ എ.വി ദിനേശനും സംഘവും വീട്ടിലെത്തി അന്വേഷണം നടത്തി. മട്ടന്നൂര്‍ സി.ഐ വി. ജോണിന്റെ നേതൃത്വത്തില്‍ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."