HOME
DETAILS

അപകടഭീഷണിയില്‍ വീടിനോട് ചേര്‍ന്ന് ട്രാന്‍ഫോമര്‍

  
backup
May 25 2017 | 20:05 PM

%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%ad%e0%b5%80%e0%b4%b7%e0%b4%a3%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d


വേങ്ങര: വീടിനോട് ചേര്‍ന്നുളള വൈദ്യുതി ട്രാന്‍സ്‌ഫോമര്‍ ദുരിതമായതായി വീട്ടുടമയും നാട്ടുകാരും.
 വലിയോറ പുത്തനങ്ങാടി ടൗണിലാണ് 250 കെ.വി  ട്രാന്‍സ്‌ഫോമര്‍ അപകടം കാത്തിരിക്കുന്നത്. അപകട വളവിനോട് ചേര്‍ന്ന് റോഡോരത്ത് അലസമായി തുറന്നിരിക്കുന്ന ട്രാന്‍സ്‌ഫോമര്‍ മാറ്റി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെയും വീട്ടുകാരുടെയും ആവശ്യം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെ ട്രാന്‍സ്‌ഫോമര്‍ സ്ഥാപിക്കാന്‍ സ്വകാര്യ വ്യക്തി  താല്‍ക്കാലികമായി സ്ഥലം നല്‍കുകയും പിന്നീട് ഇത് വീട്ടുകാര്‍ക്ക് ദുരിതമായി മാറുകയായിരുന്നു. വീട്ടു മുറ്റത്ത് ചെറിയ കുട്ടികളെ കളിക്കാന്‍ വിടുന്നത് പോലും ഭീതിയോടെയാണ്. മഴക്കാലത്ത് ട്രാന്‍സ്‌ഫോമറില്‍ നിന്ന് എര്‍ത്ത് അടിക്കുകയും ലൈനുകളില്‍ മരച്ചില്ലകള്‍ തട്ടി വൈദ്യുതി ഷോര്‍ട്ടായി ടാന്‍സ്‌ഫോമറില്‍ തീയും സ്‌ഫോടനവും പതിവാണ്. മാത്രമല്ല, ഫീസ് കാരിയറില്‍ നിന്നുളള വയറുകള്‍ വീട്ടുമുറ്റത്തേക്ക് തൂങ്ങിക്കിടക്കുന്നതും ഫ്യൂസ് ബോക്‌സ് എപ്പോഴും തുറന്ന് കിടക്കുന്നതും ഭീഷണി ഉയര്‍ത്തുന്നുണ്ട്.
അപകട സാധ്യതയേറിയ കൊടും വളവിനോട് ചേര്‍ന്നാണ് ട്രാന്‍സ്‌ഫോമര്‍ സ്ഥിതി ചെയ്യുന്നത്.  ഇത് മാറ്റി സ്ഥാപിക്കുന്നതിന് ഒന്നര പതിറ്റാണ്ടു തുടര്‍ച്ചയായി പരാതിയുമായി ഓഫിസുകള്‍ കയറി ഇറങ്ങുകയാണ് വീട്ടുകാര്‍.
2007 ല്‍ മാറ്റി സ്ഥാപിക്കുന്നതിന് ഭരണ തലത്തില്‍ അനുമതിയായെങ്കിലും മാറ്റി സ്ഥാപിക്കാനുളള സ്ഥലം വീട്ടുകാര്‍ നല്‍കണമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്.  




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാനം രാജേന്ദ്രൻ്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു: ഭാര്യയ്ക്കും മകനും പരുക്ക്

Kerala
  •  2 months ago
No Image

കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരന് വിവാഹത്തിനായി 15 ദിവസത്തെ പരോൾ അനുവദിച്ച് കേരള ഹൈക്കോടതി

Kerala
  •  2 months ago
No Image

തിരുവനന്തപുരത്ത് കഞ്ചാവ് വിൽപന: എക്സൈസിനെ വിവരം അറിയിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് തല മൊട്ടയടിച്ചു

Kerala
  •  2 months ago
No Image

ആചാരങ്ങള്‍ക്ക് വിരുദ്ധമായി ജാതി മാറി വിവാഹം ചെയ്തു; ഒഡിഷയില്‍ യുവ ദമ്പതികളെ നുകത്തില്‍ കെട്ടി വയലിലൂടെ വലിച്ചിഴച്ചു

National
  •  2 months ago
No Image

കീം പഴയ ഫോർമുലയിൽ പ്രവേശന നടപടികൾ പുനരാരംഭിച്ചു; ജൂലൈ 16 വരെ അപേക്ഷിക്കാം

Kerala
  •  2 months ago
No Image

ബസിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ചു വീണു എന്നിട്ടും നിർത്താതെ ബസ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Kerala
  •  2 months ago
No Image

ഇടുക്കിയിലെ മൂന്ന് പഞ്ചായത്തുകളിൽ നാളെ ഹർത്താൽ; ദേശീയപാത നിർമാണ നിരോധനത്തിനെതിരെ യുഡിഎഫും എൽഡിഎഫും പ്രതിഷേധം

Kerala
  •  2 months ago
No Image

ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർ ജാഗ്രത പാലിക്കുക: ചിലപ്പോൾ ട്രംപ് നിങ്ങളെ ആഫ്രിക്കയിലേക്ക് നാടുകടത്തിയേക്കാം

International
  •  2 months ago
No Image

ഗുരുപൂർണിമ ആഘോഷത്തിൽ കാസർകോട് സ്കൂളിൽ വിവാദം; കുട്ടികളെ കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ചു

Kerala
  •  2 months ago
No Image

ഡൽഹിയിൽ തുടർച്ചയായ രണ്ടാം ദിവസവും ഭൂചലനം  

National
  •  2 months ago