സിറിയയില്‍ ഇറാന്‍ മിസൈല്‍ ആക്രമണം
ദമസ്‌കസ്: സിറിയയില്‍ ഇറാന്‍ സൈന്യമായ റെവല്യൂഷനറി ഗാര്‍ഡിന്റെ മിസൈല്‍ ആക്രമണം. ഇറാനിലെ അഹ്‌വാസില്‍ സൈനിക പരേഡില്‍ പങ്കെടുത്തവരെ ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയതെന്നും നിരവധി തീവ്രവാദികള്‍ കൊല്ലപ്പെട്ടെന്നും സൈന്യം പ്രസ്താവനയില്‍ അറിയിച്ചു.
എതിരാളികളുടെ ദ്രോഹങ്ങള്‍ക്കും ശത്രുതക്കുമെതിരേ ശക്തമായ ശക്തവും ആസൂത്രിതവുമായി പ്രതികരണത്തിന് തങ്ങള്‍ തയാറാണ്. ഐ.എസിന്റെ പ്രവര്‍ത്തന മേഖലയായ അല്‍ബു കമാലിലാണ് ആക്രമണമുണ്ടായതെന്ന് ഇറാന്‍ ദേശീയ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്നലെ പ്രദേശിക സമയം പുലര്‍ച്ചെ രണ്ടിനായിരുന്നു ആക്രമണം. ആറോളം മിസൈലുകളാണ് ആക്രമണം നടത്തിയത്. ഏഴ് ഡ്രോണ്‍ ആക്രമണം നടത്തിയെന്നും തീവ്രവാദികളുടെ കേന്ദ്രങ്ങള്‍ തകര്‍ന്നുവെന്നും സൈന്യം പറഞ്ഞു. എന്നാല്‍ ആക്രമണം സംബന്ധിച്ചുള്ള വിവരങ്ങളൊന്നും സിറിയന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
സെപ്റ്റംബര്‍ 22ന് അഹ്‌വാസിലുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ്, പ്രദേശിക തീവ്രവാദ വിഭാഗമായ ടക്ഫിരി എന്നിവര്‍ ഏറ്റെടുത്തിരുന്നു. യു.എസ് പിന്തുണയോടെയാണ് പരേഡിനെതിരേ ആക്രമണമുണ്ടായതെന്നാണ് ഇറാന്‍ ആരോപണം. അസംബന്ധമായ ആരോപണമാണ്് ഇറാന്‍ നടത്തുന്നതെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് പറഞ്ഞിരുന്നു.
സിറിയന്‍ യുദ്ധത്തില്‍ റഷ്യക്കൊപ്പം ബഷാറുല്‍ അസദിനെയാണ് ഇറാന്‍ പിന്തുണക്കുന്നത്. കൂടാതെ നിരവധി സൈനികരെ ഇറാന്‍ സിറിയയിലേക്ക് അയച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."