കോഴിക്കടത്ത് പൈലറ്റ് ചെയ്യുകയാണെന്ന തെറ്റിദ്ധാരണയിലാണ് അറസ്റ്റ്
പാലക്കാട്: കൊല്ലങ്കോട് കോട്ടപ്പാടത്ത് താമസിക്കുന്ന കുടിവെള്ളം വിതരണത്തിന്റെ ഡ്രൈവറായ വിജയകുമാറിനെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും പൊലിസുകാരും ചേര്‍ന്ന് അറസ്റ്റ് ചെയ്ത് ജയിലിലടച്ചതായി ഭാര്യ രാധ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ചെറിയ വരുമാനത്തിലൂടെയാണ് വിജയനും കുടുംബവും മുന്നോട്ട് പോകുന്നത്. കൊല്ലങ്കോട് ടൗണില്‍ ഫോണില്‍ സംസാരിച്ച് നില്‍ക്കവെ ഒരു പിക്കപ്പ് വാനില്‍ വന്ന് കുറെ ആളുകള്‍ ചേര്‍ന്ന് അദ്ദേഹത്തെ അക്രമിക്കുയും, പൊലിസ് സ്റ്റഷനില്‍കൊണ്ടുപോയി തല്ലിചതച്ചു.
24ന് രാവിലെ 6.15നായിരുന്നു സംഭവം. കോഴി കടത്ത് പൈലറ്റ് ചെയ്യുകയാണെന്ന തെറ്റിദ്ധാരണയിലാണ് പൊലിസുകാരും മറ്റ് ആളുകളും ചേര്‍ന്ന് അക്രമിച്ചത്. ഫോണില്‍ സംസാരിച്ചത് കോഴി കടത്തിനെപ്പറ്റിയാണെന്ന പേരിലാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍ വിജയന്‍ സംസാരിച്ചത് കുടിവെള്ളം വിതരണം ചെയ്യുന്ന വ്യക്തിയോടായിരുന്നവെന്ന് ഭാര്യ രാധ പറയുന്നത്. സത്യസന്ധമായ കാര്യം തെളിയിക്കപ്പെട്ടിട്ടും, ദേഹോപദ്രവം ചെയ്ത് വിജയന് റിമാന്റ് ചെയ്തിരിക്കയാണെന്ന് ഭാര്യ രാധ വാര്‍ത്താസമ്മേളനത്തില്‍ അരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."