പാര്‍ലമെന്റ് റദ്ദാക്കിയതിനു പിന്നാലെ നിയമസഭകളും തടയുന്നു; രാജ്യത്ത് ഇതിനു മുമ്പ് ഇങ്ങനെ ഒരു ജനവിരുദ്ധ സര്‍ക്കാര്‍ ഉണ്ടായിട്ടില്ല- വിമര്‍ശനവുമായി പ്രശാന്ത് ഭൂഷണ്‍
ന്യൂഡല്‍ഹി: കേരള നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ട്വിറ്റര്‍ വഴിയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
'പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം റദ്ദാക്കിയതിന് പിന്നാലെ മോദി സര്‍ക്കാര്‍ നിയമ സഭകളും തടയുകയാണ്. കര്‍ഷക സമരത്തെ ചര്‍ച്ചകളില്‍ നിന്നും അവരെ തടയുന്നു. നമുക്ക് ഇതിനു മുമ്പൊരിക്കലും ഇതുപോലത്തെ ജനവിരുദ്ധവും കര്‍ഷക വിരുദ്ധവുമായ സര്‍ക്കാറുണ്ടായിട്ടില്ല'- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
Amazing! After cancelling winter session of parliament to prevent discussion of farm laws, the Modi govt is preventing even state legislatures from discussing them despite agriculture being a state subject! We have never had such an anti-farmer & anti-people govt https://t.co/YYu5D7WkPs
— Prashant Bhushan (@pbhushan1) December 23, 2020
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."