സമസ്തയുടെ ആതുര പദ്ധതികള്‍ക്ക് പിന്തുണ: എ.എം ആരിഫ് എം.പി
അമ്പലപ്പുഴ: ആതുര ശുശ്രൂഷ മേഖല മെച്ചപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് എ.എം ആരിഫ് എം.പി. നിര്‍ധനരും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുമായ രോഗികളെ സഹായിക്കാനുള്ള സമസ്തയുടെ പദ്ധതികള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും എ.എം ആരിഫ് പറഞ്ഞു. അമ്പലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിന് സമീപം നിര്‍മിച്ച ശംസുല്‍ ഉലമ സ്മാരക സമസ്ത ജില്ലാ സൗധത്തിന്റെ ഉദ്ഘാടനത്തിനോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എ.എം ആരിഫ് എം.പി.
യോഗത്തില്‍ സമസ്ത ആലപ്പുഴ ജില്ലാ പ്രസിഡന്റ് ഹദിയത്തുല്ലാഹ് തങ്ങള്‍ അല്‍ ഐദ്രൂസി അധ്യക്ഷനായി. കോണ്‍ഫറന്‍സ് ഹാളിന്റെയും ഓഫിസിന്റെയും ഉദ്ഘാടനവും തങ്ങള്‍ നിര്‍വഹിച്ചു. സമസ്ത ജില്ലാ സൗധം സമസ്ത കേന്ദ്ര മുശാവറ അംഗം ഐ.ബി ഉസ്മാന്‍ ഫൈസി നാടിന് സമര്‍പ്പിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുറഹ്മാന്‍ അല്‍ ഖാസിമി പതാക ഉയര്‍ത്തി. സമസ്ത ജില്ലാ നേതൃസംഗമം ഒ.എം ശരീഫ് ദാരിമി ഉദ്‌ലാടനം ചെയ്തു. പാലിയേറ്റീവ് കെയര്‍ സംഗമം സയ്യിദ് അബ്ദുല്ലാഹ് തങ്ങള്‍ ഐദ്രൂസി ഉദ്ഘാടനം ചെയ്തു.
അഹ്മദ് കബീര്‍ ബാഖവി കാഞ്ഞാര്‍ മുഖ്യ പ്രഭാഷണം നടത്തി. ഉസ്മാന്‍ സഖാഫി, അബ്ദുറഹ്മാന്‍ അല്‍ ഖാസിമി, അബ്ദുല്‍ അസീസ് അല്‍ ഖാസിമി, പി.എ ശിഹാബുദ്ദീന്‍ മൗലവി, പി.കെ മുഹമ്മദ് ഹാജി വെളിമുക്ക്, നവാസ് അശ്‌റഫി പാനൂര്‍, ശംസുദ്ദീന്‍ മുസ്‌ലിയാര്‍, മഹ്മൂദ് മുസ്‌ലിയാര്‍, ശാഫി മൗലവി കായംകുളം, കമാല്‍ എംമാക്കിയില്‍, സെയ്ദ് മുഹമ്മദ് മാസ്റ്റര്‍, നിസാര്‍ പറമ്പന്‍, ഫൈസല്‍ ശംസുദ്ദിന്‍, അബ്ദുല്‍ അസീസ്, ശഫീഖ്, സുധീര്‍ മുസ്‌ലിയാര്‍, സിറാജ്, മുജീബ് മണ്ണഞ്ചേരി, അഹമ്മദ് നീര്‍ക്കുന്നം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് നടന്ന ദിക്ര്‍ ദുആ മജ്‌ലിസിന് മുസ്തഫ കോയ തങ്ങള്‍ അല്‍ ഐദറൂസി അണ്ടൂര്‍കോണം നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."