HOME
DETAILS

ശ്രീനാരായണ ഗുരു തീര്‍ഥാടന സര്‍ക്യൂട്ടിന് അനുമതി

  
backup
October 06 2018 | 03:10 AM

%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%a8%e0%b4%be%e0%b4%b0%e0%b4%be%e0%b4%af%e0%b4%a3-%e0%b4%97%e0%b5%81%e0%b4%b0%e0%b5%81-%e0%b4%a4%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%be%e0%b4%9f

തിരുവനന്തപുരം: ശ്രീനാരായണ ഗുരു തീര്‍ഥാടന സര്‍ക്യൂട്ടിന് സ്വദേശി ദര്‍ശന്‍ പദ്ധതി പ്രകാരം കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ അനുമതി നല്‍കിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. 118 കോടി രൂപയുടെ പദ്ധതിയാണ് സംസ്ഥാന വിനോദസഞ്ചാര വകുപ്പ് മുന്നോട്ട് വച്ചതെങ്കിലും 70 കോടി രൂപയുടെ പദ്ധതിക്കാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ചിട്ടുള്ളത്. ശ്രീനാരായണ ഗുരുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍ കോര്‍ത്തിണക്കിയാണ് ഈ തീര്‍ഥാടന സര്‍ക്യൂട്ട് ആവിഷ്‌കരിച്ചത്.
ഗുരു ജനിച്ച ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം, അരുവിപ്പുറം, അണിയൂര്‍ ദുര്‍ഗാദേവീ ക്ഷേത്രം, കോലത്തുകര ശിവക്ഷേത്രം, കന്നുംപാറ സുബ്രഹ്മണ്യസ്വാമിക്ഷേത്രം, മണ്ണന്തല ആനന്ദവല്ലീശ്വരം ക്ഷേത്രം, തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരകം, കായിക്കര കുമാരനാശാന്‍ സ്മാരകം, ശിവഗിരി ശ്രീനാരായണ ഗുരു ആശ്രമം എന്നിവയെല്ലാം ബന്ധപ്പെടുത്തിയുള്ള തീര്‍ഥാടന സര്‍ക്യൂട്ടിന്റെ ഭാഗമായി വന്‍തോതിലുള്ള വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുകയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.
അരുവിപ്പുറത്തുനിന്ന് ശിവഗിരി വരെ നീളുന്ന തീര്‍ഥാടന സര്‍ക്യൂട്ടില്‍ ഗുരുവിന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ അതാതിടങ്ങളില്‍ രേഖപ്പെടുത്തും. ശിവഗിരിയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ സംവിധാനം, ഓപ്പണ്‍ എയര്‍ തീയേറ്റര്‍, ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്റര്‍, 2000 പേര്‍ക്ക് ഇരിക്കാവുന്ന ഭക്ഷണശാല, ആരോഗ്യ ശുശ്രൂഷാകേന്ദ്രം, ഔഷധ സസ്യ തോട്ടം, പാര്‍ക്കിഗ് സൗകര്യം തുടങ്ങിയ സൗകര്യങ്ങള്‍ തീര്‍ഥാടന സര്‍ക്യൂട്ടിന്റെ ഭാഗമായി ഒരുക്കും. ശിവഗിരി മഠത്തിലെ വൈദ്യുത ലൈനുകള്‍ ഭൂമിക്കടിയില്‍ മാറ്റി സ്ഥാപിക്കാനും പദ്ധതിയുണ്ട്.
അരുവിപ്പുറത്ത് സ്ഥാപിക്കുന്ന മ്യൂസിയം കോംപ്ലക്‌സില്‍ ആര്‍ട് ഗ്യാലറിയും മള്‍ട്ടിമീഡിയ സംവിധാനവും, ഗവേഷണ കേന്ദ്രവും, ലൈബ്രറിയും ഉണ്ടാകും. അരുവിപ്പുറത്തെ ഗുഹകളുടെ സംരക്ഷണം, ദശപുഷ്പ പാര്‍ക്ക്, പ്രാഥമിക ചികിത്സാ സൗകര്യങ്ങള്‍, കല്ലുകള്‍ പാകിയ നടപ്പാതകള്‍, മലമുകളില്‍ യോഗാകേന്ദ്രം എന്നിവയും ഒരുക്കും. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തില്‍ പ്രകാശ സംവിധാനങ്ങള്‍, ആധുനിക ഭക്ഷണശാല, ഡിസ്‌പെന്‍സറി, പാര്‍ക്കിങ് സൗകര്യം എന്നിവ പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കും. കുന്നുംപാറ ക്ഷേത്രത്തില്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, പ്രാര്‍ഥനാ മന്ദിരം, യോഗാ കേന്ദ്രം, ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്റര്‍, നടപ്പാതകള്‍, മഴവെള്ള സംഭരണി, സോളാര്‍ പ്ലാന്റ്, പ്രവേശന കവാടം എന്നിവ നിര്‍മിക്കും.
തത്വത്തില്‍ അനുമതി ലഭിച്ച ശ്രീനാരായണ ഗുരു തീര്‍ഥാടന സര്‍ക്യൂട്ടിന്റെ വിശദമായ പദ്ധതി രേഖ ഒരാഴ്ചയ്ക്കകം കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. അണിയൂര്‍ ശ്രീ ദുര്‍ഗാദേവീ ക്ഷേത്രം, കോലത്തുകര ശിവക്ഷേത്രം എന്നിവിടങ്ങളില്‍ സംസ്ഥാന ടൂറിസം വകുപ്പ് നടത്തിവരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. ശ്രീനാരായണ ഗുരുവിന്റെ ജന്മസ്ഥലമായ ചെമ്പഴന്തിയിലെ ശ്രീനാരായണ ഗുരുകുലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ 10 കോടി രൂപ ചെലവില്‍ അത്യാധുനിക കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്.
രണ്ട് നിലകളിലായി 23,622 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള മന്ദിരം ഒഡീഷയിലെ ക്ഷേത്ര സ്തൂപ മാതൃകയിലാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ശ്രീനാരായണ ഗുരു തീര്‍ഥാടന സര്‍ക്യൂട്ട് കൂടി യാഥാര്‍ഥ്യമാകുന്നതോടെ ചരിത്രപ്രാധാന്യമുള്ള പ്രദേശങ്ങളുടെ വികസനത്തിനും സംരക്ഷണത്തിനുമാണ് വഴി തുറക്കുന്നതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദീപാവലി സമ്മാനം; കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഡി.എ മൂന്നു ശതമാനം കൂട്ടി

Kerala
  •  2 months ago
No Image

'എ.ഐ.സി.സി തീരുമാനം ചോദ്യം ചെയ്തു'; സരിന്റെ വിമര്‍ശനം അച്ചടക്ക ലംഘനമെന്ന് വിലയിരുത്തി കെ.പി.സി.സി

Kerala
  •  2 months ago
No Image

'നുണയന്‍....ന്റെ മകന്‍' നെതന്യാഹുവിനെതിരെ അസഭ്യം ചൊരിയുന്ന ബൈഡന്‍; 'ചങ്കു'കളുടെ ഉള്ളുകള്ളി വെളിപെടുത്തി അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്റെ പുസ്തകം

International
  •  2 months ago
No Image

സരിന്‍ നല്ല സുഹൃത്ത്; പ്രത്യയശാസ്ത്ര വ്യക്തതയുള്ളയാള്‍: വിമര്‍ശനങ്ങളോട് പ്രതികരിക്കാതെ രാഹുല്‍

Kerala
  •  2 months ago
No Image

മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജിത് പവാറിന്റെ എന്‍.സി.പിയിലേക്ക് 

National
  •  2 months ago
No Image

നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണ്, ക്ഷമ ചോദിക്കുന്നു; വാഹനാപകടത്തില്‍ വിശദീകരണവുമായി നടന്‍ ബൈജു

Kerala
  •  2 months ago
No Image

പെയ്തിറങ്ങുന്ന മരണ മഴ, തകര്‍ന്നടിയുന്ന കിടപ്പാടങ്ങള്‍; മൂന്നാഴ്ചക്കിടെ ലബനാനില്‍ ഭവനരഹിതരായത് 4 ലക്ഷം കുട്ടികള്‍ 

International
  •  2 months ago
No Image

പാര്‍ട്ടി തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കും; അതൃപ്തി പരസ്യമാക്കി പി. സരിന്‍

Kerala
  •  2 months ago
No Image

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് യു.എസിന് നെതന്യാഹുവിന്റെ ഉറപ്പ്

International
  •  2 months ago
No Image

ലബനാനിലെ ക്രിസ്ത്യന്‍ പ്രദേശത്ത് ഇസ്‌റാഈല്‍ മിസൈല്‍ വര്‍ഷം; 22 മരണം

International
  •  2 months ago