കരിപ്പൂരിന് പുതുവര്‍ഷ പ്രതീക്ഷകളേറെ
സ്വന്തം ലേഖകന്‍
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിനു പുതുവര്‍ഷത്തില്‍ പ്രതീക്ഷകളേറെ. വിമാനാപകടത്തെ തുടര്‍ന്നു നിര്‍ത്തലാക്കിയ വലിയ വിമാന സര്‍വിസുകള്‍, ഹജ്ജ് സര്‍വിസ്, വിമാനത്താവള സ്ഥലമേറ്റെടുപ്പ് തുടങ്ങിയവ 2021ല്‍ സാക്ഷാല്ക്കാരമാകുമെന്നാണ് പ്രതീക്ഷ.
കരിപ്പൂരില്‍ ഓഗസ്റ്റ് ഏഴിനുണ്ടായ വിമാനാപകടത്തെ തുടര്‍ന്നാണ് വലിയ വിമാനങ്ങള്‍ക്കുള്ള താല്‍ക്കാലിക അനുമതി പിന്‍വലിച്ചിരുന്നത്. മഴക്കാലം കഴിയുന്നതോടെ സര്‍വിസ് പുനരാരംഭിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഇതുവരെ അനുമതി നല്‍കിയിട്ടില്ല. വലിയ വിമാന സര്‍വിസിന് അനുമതി നല്‍കുന്നതിനുള്ള പരിശോധനയ്ക്കായി കഴിഞ്ഞ നവംബര്‍ 25ന് ഡി.ജി.സി.എ ചെന്നൈ റീജ്യനല്‍ ഡെപ്യൂട്ടി ഡയരക്ടര്‍ ദുരൈ രാജും സംഘവും കരിപ്പൂരിലെത്തിയിരുന്നു. ഇവരുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ചെറിയ ക്രമീകരണങ്ങള്‍ നടത്തിയിട്ടുമുണ്ട്. വലിയ വിമാനങ്ങള്‍ക്കു ജനുവരി രണ്ടാം വാരത്തില്‍ അനുമതി ലഭിക്കുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."