'സ്‌നേഹ സംഗമം 2019' സംഘടിപ്പിച്ചു
മനാമ: വടക്കേ മലബാറില്‍ നിര്‍ധനരായ നിരവധി പേര്‍ക്ക് ആശ്വാസമായി പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ സി.എച്ച്‌സെന്റര്‍ പരിയാരം ബഹ്റൈന്‍ ചാപ്റ്റര്‍ കമ്മിറ്റി മനാമയില്‍ സ്‌നേഹ സംഗമം 2019 സംഘടിപ്പിച്ചു. 2019 മാര്‍ച്ചിലാണ് സി.എച്ച് സെന്റര്‍ ബഹ്റൈന്‍ ചാപ്റ്റര്‍ രൂപീകൃതമായത്.
സി.എച്ച് സെന്റര്‍ കേന്ദ്രീകരിച്ച് ഇതിനകം ജാതി-മത-ഭേദമന്യെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് സംഘടന ചെയ്തു വന്നത്. തുടര്‍ന്നും വിപുലമായ പദ്ധതികളാണ് ബഹ്‌റൈന്‍ ചാപ്റ്റര്‍ നാട്ടില്‍ നടപ്പിലാക്കാനിരിക്കുന്നതെന്നും ഇതിന് സുമനസ്സുകളുടെ സഹായ-സഹകരണം ആവശ്യമാണെന്നും ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
നാട്ടിലെത്തുന്നവര്‍ ഒരിക്കലെങ്കിലും സി.എച്ച് സെന്റര്‍ സന്ദര്‍ശിക്കണമെന്നും സി.എച്ച് സെന്റര്‍ ചെയ്തു വരുന്ന ജീവ-കാരുണ്യ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണെന്നും സന്ദര്‍ശകര്‍ക്കത് വ്യക്തമാകുമെന്നും ഭാരവാഹികള്‍ വിശദീകരിച്ചു.
സ്‌നേഹ സംഗമം 2019 കെ.എം.സി.സി സംസ്ഥാന ജനറല്‍ സെക്രട്ടറി അസ്സൈനാര്‍ കളത്തിങ്കല്‍ ഉദ്ഘാടനം ചെയ്തു. സമസ്ത ബഹ്റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങില്‍ സി.എച്ച് സെന്ററിന്റെ ആജീവനാന്ത മെമ്പര്‍ഷിപ് കാര്‍ഡ് വിതരണം, ഡയാലിസിസ് ഫണ്ട് കളക്ഷന്‍ എന്നിവ നടന്നു. കെഎംസിസി പയ്യന്നുര്‍ മണ്ഡലം കമ്മിറ്റി നല്‍കുന്ന 60 യൂണിറ്റ് ഡയാലിസിസിനുള്ള ഫണ്ട് കമ്മിറ്റിക്ക് വേണ്ടി സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ ഏറ്റു വാങ്ങി. ഈ വര്‍ഷത്തെ ഹജ്ജിന് പോകുന്ന അബ്ദുറസാഖ് നദ്വി ഉസ്താദിന് യാത്രയയപ്പ് നല്‍കി .
ചടങ്ങില്‍ കമ്മറ്റി പ്രസിഡന്റ് ഇസ്മായില്‍ പയ്യന്നുര്‍ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളായ സിദ്ധീഖ്, മുസ്തഫ, നൂറുദ്ധീന്‍ മുണ്ടേരി, അഹമ്മദ് കണ്ണൂര്‍, ഷംസു പാനൂര്‍, എ.പി ഫൈസല്‍, ഷഹീര്‍ കാട്ടാമ്പള്ളി, ജാഫര്‍ പാലക്കോട്, അബ്ദുറഹിമാന്‍ മാട്ടൂല്‍, നൂറുദ്ധീന്‍ മാട്ടൂല്‍, എ.ടി.സി അബ്ദുല്‍ അസീസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."