അനധികൃത കച്ചവട സ്ഥാപനങ്ങള്‍ നീക്കം ചെയ്യണം താലൂക്ക് വികസന സമിതി
ആലത്തൂര്‍: ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മതിലിനോട് ചേര്‍ന്ന് മെയിന്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന അനധികൃത കച്ചവട സ്ഥാപനങ്ങള്‍ മാറ്റി സ്ഥാപിക്കണമെന്ന് താലൂക്ക് വികസന സമിതി.
പെണ്‍കുട്ടികളെ ശല്യം ചെയ്യുന്ന സാമൂഹ്യ വിരുദ്ധരുടെയും മദ്യപന്മാരുടെയും കേന്ദ്രമാവുകയാണ് സ്‌കൂള്‍ പരിസരം. സ്‌കൂളിന് മുമ്പില്‍ വിദ്യാര്‍ഥികളുടെ സുരക്ഷക്കായി മെയിന്‍ റോഡില്‍ ഹമ്പ് സ്ഥാപിക്കുക, ട്രാഫിക് പൊലിസിന്റെ സേവനം ഉറപ്പാക്കുക, വിദ്യാര്‍ഥികളെ കയറ്റാതെ പോകുന്ന ബസ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുക, താലൂക്കിലെ ജനങ്ങള്‍ക്ക് പട്ടയത്തിന്നായി ഒറ്റപ്പാലത്ത് പ്രവര്‍ത്തിക്കുന്ന ലാന്റ് ട്രിബൂണല്‍ കാര്യാലയത്തിന്റെ സിറ്റിങ്ങ് മാസത്തില്‍ ഒരു തവണയെങ്കിലും ആലത്തൂരില്‍ നടത്തുക, തരൂര്‍ നിയോജക മണ്ഡലത്തില്‍ കര്‍ഷകരുടെ നെല്ല് സംഭരിക്കുന്നതിനുള്ള നടപടികള്‍ സിവില്‍ സപ്ലൈസ് വകുപ്പ് സ്വീകരിക്കുക, ആലത്തൂര്‍ വെങ്ങന്നൂര്‍ ഭാഗത്തെ ക്വാറി വെയ്സ്റ്റുകള്‍ ടോറസ് ലോറികളില്‍ തുറന്നിട്ട് കൊണ്ട് പോകുന്നത് വെങ്ങന്നൂര്‍ അക്കര സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് അപകട ഭീഷണി ഉയര്‍ത്തിയുള്ള സഞ്ചാരം ഒഴിവാക്കുക, സ്‌കൂളുകള്‍ കോളജുകള്‍ കേന്ദ്രീകരിച്ച് ലഹരി വസ്തുക്കളുടെ ഉപയോഗവും വില്‍പ്പനയും തടയുക, കിഴക്കഞ്ചേരി കണ്ണമ്പ്ര ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ വന്യ മൃഗങ്ങള്‍ ഭീഷണി തടയുക തുടങ്ങിയ ആവശ്യങ്ങളും വികസന സമിതി യോഗത്തില്‍ ഉന്നയിക്കപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."