ശരീരം തളര്‍ന്ന കോട്ടയം സ്വദേശിയെ വിദഗ്ധ ചികിത്സയ്ക്ക് നാട്ടിലെത്തിച്ചു
ജിദ്ദ: പക്ഷാഘാതം ബാധിച്ച് റിയാദ് ശുമേസി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിയെ വിദഗ്ധ ചികിത്സക്കായി നാട്ടിലെത്തിച്ചു. പൊതുമാപ്പ് ആനുകൂല്യം നേടി നാട്ടില്‍ പോകാനിരിക്കെ പക്ഷാഘാതം പിടിപെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ചെങ്ങനാശേരി പെരുന്ന കല്ലംപറമ്പില്‍ വീട്ടില്‍ ഫൈസലി (ജഗദീഷന്‍) നെയാണ് കെ.എം.സി.സി ജീവകാരുണ്യപ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂരിന്റെ സഹായത്തോടെ നാട്ടിലെത്തിച്ചത്.
മൂന്നു വര്‍ഷം മുമ്പാണ് ഫൈസല്‍ റിയാദിലെത്തിയത്. സ്‌പോണ്‍സര്‍ ഹുറൂബാക്കിയതിനാല്‍ രേഖകളൊന്നുമില്ലാതെ കാറ്ററിംഗ് ജോലി ചെയ്തായിരുന്നു കഴിഞ്ഞിരുന്നത്. നിയമലംഘകര്‍ക്ക് രാജ്യം വിടാനായി സൗദി ഗവണ്‍മെന്റ് പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് പോകാനിരിക്കെ കഴിഞ്ഞ 16ന് പക്ഷാഘാതം ബാധിച്ച നിലയില്‍ ഇദ്ദേഹത്തെ സുഹൃത്തുക്കള്‍ ശുമേസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതിനിടെ വിദഗ്ധ ചികിത്സക്ക് നാട്ടിലയക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മലപ്പുറം കെ.എം.സി.സി ജീവകാരുണ്യ കണ്‍വീനര്‍ സിദ്ദീഖ് തുവ്വൂരിന്റെ സഹായം സുഹൃത്തുക്കള്‍ തേടുകയായിരുന്നു.
നാട്ടില്‍ വാടകവീട്ടില്‍ താമസിക്കുന്ന ഇവരുടെ ചികിത്സയുടെ തുടര്‍നടപടികള്‍ കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."