HOME
DETAILS

ആദര്‍ശ പാഠശാല സംസ്ഥാനതല ഉദ്ഘാടനം നാളെ

  
backup
August 01 2019 | 20:08 PM

%e0%b4%86%e0%b4%a6%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6-%e0%b4%aa%e0%b4%be%e0%b4%a0%e0%b4%b6%e0%b4%be%e0%b4%b2-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b4%b2

 

 

 

കോഴിക്കോട്: സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ആദര്‍ശ പാഠശാലയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ മലപ്പുറം, പാലക്കാട് ജില്ലകളില്‍ നടക്കും. കാലത്ത് 10 മണിക്ക് മലപ്പുറം സുന്നി മഹലില്‍ നടക്കുന്ന പാഠശാല സംഗമം സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സംസ്ഥാന സെക്രട്ടറി കെ.എ റഹ്മാന്‍ ഫൈസി, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ് വിഷയം അവതരിപ്പിക്കും. കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, കാടാമ്പുഴ മൂസ ഹാജി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, സി.എം കുട്ടി സഖാഫി പ്രസംഗിക്കും. ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങള്‍ക്ക് പുറമെ മണ്ഡലംതല ഭാരവാഹികളും പഞ്ചായത്ത്, മുനിസിപ്പാലിറ്റി പ്രസിഡന്റ്, സെക്രട്ടറി ട്രഷറര്‍ എന്നിവര്‍ പ്രതിനിധികളായി പങ്കെടുക്കും.
ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന പാലക്കാട് ജില്ലാ സംഗമം കുമരനെല്ലൂര്‍ ഇര്‍ശാദിയ്യ കാംപസില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അലവി ഫൈസി കുളപ്പറമ്പ് അധ്യക്ഷനാകും. സലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ , ടി.കെ മഹമ്മദ് കുട്ടി ഫൈസി, ഹബീബ് ഫൈസി കോട്ടോ പാടം പ്രസംഗിക്കും. ചൊവ്വാഴ്ച്ച ഇസ്‌ലാമിക് സെന്ററില്‍ നടക്കുന്ന കണ്ണൂര്‍ ജില്ലാ സംഗമം സമസ്ത സെക്രട്ടറി കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് മലയമ്മ അബൂബക്കര്‍ ബാഖവി അധ്യക്ഷനാകും. റഹ്മത്തുല്ല ഖാസിമി മുത്തേടം, ഇബ്രാഹിം ബാഖവി പ്രസംഗിക്കും
ശാഖാതലങ്ങളില്‍ നിന്ന് പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട ഇരുപതില്‍ കുറയാത്ത പഠിതാക്കളുള്ള കേന്ദ്രങ്ങളിലാണ് സംസ്ഥാന കമ്മിറ്റി അദര്‍ശ പാഠശാല നടത്തുന്നത്. ആദര്‍ശ തലങ്ങളെ സമഗ്രമായി സ്പര്‍ശിക്കുന്ന 24 വിഷങ്ങള്‍ ഉള്‍കൊള്ളുന്ന ഒരു വര്‍ഷ ദൈര്‍ഘ്യ കോഴ്‌സാണ് സംസ്ഥാന കമ്മറ്റിക്ക് കീഴിലുള്ള ആദര്‍ശ സമിതി ഇതിനായി തയാറാക്കിയിരിക്കുന്നത്. ആത്മീയ സംസ്‌കരണ മേഖലകളില്‍ കൂടി കൃത്യമായ ഇടപെടല്‍ നടത്താന്‍ സഹായകമാകും വിധം ആവിഷ്‌കരിച്ച പാഠ്യപദ്ധതി സമര്‍പ്പിക്കാന്‍ പ്രത്യേകം ആര്‍.പി മാരെയും സംസ്ഥാന കമ്മിറ്റി പരിശീലനം നല്‍കി സജ്ജമാക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  2 months ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  2 months ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  2 months ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  2 months ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  2 months ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  2 months ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  2 months ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  2 months ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  2 months ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  2 months ago