HOME
DETAILS
MAL
ഒരാള്‍ക്കു കൂടി ഡെങ്കിപ്പനി കണ്ടെത്തി
backup
June 01 2017 | 18:06 PM
കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരില്‍ ഒരാള്‍ക്കുകൂടി ഡെങ്കിപ്പനി രോഗബാധ കണ്ടെത്തി. അഴീക്കോട് വില്ലേജിലെ പടന്ന പ്രദേശത്ത് പതിനെട്ടുകാരനെയാണ് ഡെങ്കിപ്പനി ബാധിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളുടെ രക്ത സാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് ഡെങ്കിപ്പനി ബാധ സ്ഥിരീകരിച്ചത്. പ്രദേശത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ച മുമ്പ് നഗരത്തിലെ ഗുരുദേവനഗറില് ഒരുവീട്ടിലെ മൂന്ന് പേരടക്കം അഞ്ചു പേര്‍ക്ക് ഡെങ്കിപ്പനി രോഗബാധ കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."