ഇനി ഓര്‍മകളില്‍; കെ.എം ബഷീറിന്റെ മൃതദേഹം മറവുചെയ്തു
കോഴിക്കോട്: യുവ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചോടിച്ച കാറിടിച്ച് മരിച്ച സിറാജ് തിരുവനന്തപുരം യൂനിറ്റ് മേധാവി കെ.എം ബഷീര്‍ ഇനി ഓര്‍മ. മൃതദേഹം ഇന്നു പുലര്‍ച്ചെ അഞ്ചുമണിയോടെ വടകര ചെറുവണ്ണൂര്‍ കണ്ടീത്താഴ മലയില്‍ മഖാം ഖബര്‍സ്ഥാനില്‍ മറവുചെയ്തു.
മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയ, സാമൂഹിക രംഗങ്ങളില്‍ നിന്നുമുള്ളവരുള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ നടന്ന സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തത്. നേരത്തെ ഇന്നലെ രാത്രിയോടെ ജന്മനാടായ തിരൂര്‍ വാണിയന്നൂരിലെ വീട്ടിലും ചെറുവണ്ണൂരിലും മൃതദേഹം പൊതുദര്‍ശനത്തിന് വച്ചപ്പോഴും ആയിരങ്ങളാണ് പ്രിയപ്പെട്ടവനെ അവസാനമായി ഒരു നോക്ക് കാണാനായി ഒഴുകിയെത്തിയത്.
തിരൂരിലെ മയ്യിത്ത് നിസ്‌കാരത്തിന് ശേഷം ഒരു മണിയോടെ കോഴിക്കോട്ടെ സിറാജ് പത്രത്തിന്റെ ആസ്ഥാനത്ത് മൃതദേഹമെത്തിച്ചു. തുടര്‍ന്ന് ചെറുവണ്ണൂരിലേക്ക് കൊണ്ടുപോകുകയായിരുന്നു.
പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ പൊതുദര്‍ശനത്തിനുവെച്ച മൃതദേഹം ഉച്ചക്ക് ശേഷമാണ് ജന്മനാടായ തിരൂലിലേക്ക് കൊണ്ടുപോന്നത്. തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ മുഖ്യമന്ത്രിയടക്കം പ്രമുഖരുടെ നീണ്ട നിരതന്നെ എത്തിയിരുന്നു.
journalist km basheer's dead body cremated
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."