ഈ വര്‍ഷം സിവില്‍സര്‍വിസ് റാങ്കില്‍ കയറിയത് 50 മുസ്്ലിംകള്‍
ന്യൂഡല്‍ഹി: ബുധനാഴ്ച പ്രസിദ്ധീകരിച്ച സിവില്‍സര്‍വിസ് റാങ്ക്ലിസ്റ്റില് കയറിയത് 50 മുസ്ലിംകള്. ഇതാദ്യമായാണ് ഒരു അന്തിമ റാങ്ക് ലിസ്റ്റില്‍ ഇത്രയും മുസ്ലിം വിദ്യാര്‍ഥികള്‍ ഇടം പിടിക്കുന്നത്.
50 പേരില്‍ എട്ടു സ്ത്രീകള്‍ മാത്രമാണുള്ളത്. 2016ല്‍ 36 ഉം 2015ല്‍ 38ഉം 2014ല്‍ 34ഉം 2013ല്‍ 30 ഉം മുസ്ലിംകളാണ് റാങ്ക് പട്ടികയില്‍ ഇടംപിടിച്ചിരുന്നത്. ലിസ്റ്റില്‍ പത്താം റാങ്കുകാരനായ ജമ്മു കശ്മീരില്‍ നിന്നുള്ള ബിലാല്‍ മുഹ്യിദ്ദീന് ഭട്ട് ആണ് മുസ്ലിംവിദ്യാര്ഥികളില് മുന്നിലുള്ളത്. ആദ്യത്തെ 100 റാങ്കുകാരില്‍ ഒന്‍പത് മുസ്ലിംകള് ഉള്‍പ്പെടും.
മുസമ്മില്‍ ഖാന് (22ാം റാങ്ക്), ശൈഖ് തന്‍വീര്‍ ആസിഫ് (25), മലയാളിയായ ഹംന മറിയം (28), സഫര്‍ ഇഖ്ബാല്‍ (39), രിസ്വാന് പാഷ (48), ശൈഖ് അബ്ദുറഹ്മാന് എസ് (62), ആരിഫ് അഹ്സാന് (74), സയ്യിദ് ഫഖ്റുദ്ദീന്‍ ഹമീദ് (86) എന്നിവരാണ് ആദ്യ 100 റാങ്കില്‍ ഇടംപിടിച്ചവര്‍. മൊത്തം മുസ്ലിം ജനസംഖ്യ 13.4 ആണെങ്കിലും രാജ്യത്തെ സിവില്‍ സര്‍വിസ് മേഖലയിലെ സാമുദായിക പ്രാതിനിധ്യം മൂന്നു ശതമാനത്തിലും താഴെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."