ഇടുക്കിയില്‍ രണ്ടു ഡാമുകളുടെ ഷട്ടര്‍ ഉയര്‍ത്തി, മൂന്നാറിലും ശക്തമായ മഴ
തൊടുപുഴ: ഇടുക്കിയില്‍ പലയിടത്തും മണ്ണിടിച്ചിലും നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ജലനിരപ്പ് ഉയര്‍ന്നതോടെ കല്ലാര്‍കുട്ടി, പാംബ്ല ഡാമുകളുടെ രണ്ടാമത്തെ ഷട്ടര്‍ തുറന്നു.
ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. വണ്ടിപ്പെരിയാറില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. കീറിക്കര മേഖലയിലെ ഏതാനും വീടുകളിലും വെള്ളം കയറി. കുമളി കൊട്ടാരക്കര ദേശീയ പാതയില്‍ വെള്ളക്കെട്ടിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. ഇടുക്കി പന്നിയാര്‍കുട്ടിയില്‍ മണ്ണിടിഞ്ഞ് രാജാക്കാട്‌വെള്ളത്തൂവല്‍ റോഡിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു.
ജില്ലയില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറില്‍ ശക്തമായ മഴ തുടരുകയാണ്. മൂന്നാറിലെ പഴയ ഡിവൈഎസ്പി ഓഫീസിന് സമീപം മണ്ണിടിഞ്ഞു. ഇക്കനഗറില്‍ വീടുകളിലേക്ക് വെള്ളം കയറിയിട്ടുണ്ട്. മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."