"ദൃശ്യത്തിലുള്ളത് പണം നല്‍കി വിലക്കെടുത്ത അഭിനേതാക്കള്‍, പണം നല്‍കിയാല്‍ ആരും നിങ്ങളുടെ ചെയ്തികള്‍ക്ക് കൂട്ടുനില്‍ക്കും"; കാശ്മീരില്‍ നിന്നും ഭക്ഷണം കഴിക്കുന്ന അജിത് ഡോവലിന്റെ ദൃശ്യത്തിനെതിരേ രൂക്ഷമായ പരാമര്‍ശവുമായി ഗുലാംനബി ആസാദ്
ന്യൂഡല്‍ഹി: കശ്മീരികള്‍ക്കൊപ്പം തെരുവില്‍ ഭക്ഷണം കഴിക്കുകയും ചര്‍ച്ച നടത്തുകയും ചെയ്യുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജ്ത് ഡോവലിന്റെ ദൃശ്യത്തിനെതിരേ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ്. പണം നല്‍കി കൂലിക്കെടുത്തവരാണ് ദൃശ്യത്തിലുള്ളതെന്നും പണം നല്‍കി നിങ്ങളുടെ പ്രവര്‍ത്തികള്‍ക്ക് കൂട്ടുനില്‍ക്കാന്‍ ആരെയും നിങ്ങള്‍ക്ക് വിലക്കെടുക്കാം എന്നും അദ്ദേഹം പറഞ്ഞു.
https://twitter.com/i/status/1159074596605300737കഴിഞ്ഞ ദിവസമാണ് ജമ്മു കാശ്മീരിലെ ഷോപിയാനിലെ ഒരു തെരുവില്‍ വച്ച് നാട്ടുകാരോടൊപ്പം ഉച്ചഭക്ഷണം കഴിക്കുകയും കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്യുന്ന അജിത് ഡോവല്‍ എന്ന അടിക്കുറുപ്പോടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ അദ്ദേഹം കാശ്മീരില്‍ ക്യാംപ് ചെയ്യുകയാണ്. പ്രദേശവാസികളെ കണ്ട് എല്ലാം ശരിയാകും നിങ്ങളുടെ സുരക്ഷ ഞങ്ങളുടെ ഉത്തരവാദിത്വമാണ് എന്നാണ് അദ്ദേഹം പറയുന്നത്. പൊലിസുകാരെയും സുരക്ഷാ സൈനികരെയും കണ്ട് അഭിനന്ദനങ്ങള്‍ അറിയിക്കുന്നുമുണ്ട്.
ബില്‍ രാജ്യസഭയില്‍ പാസാക്കി അടുത്ത ദിവസം തന്നെ അജിത് ഡോവലിനെ കാശ്മീരിലേക്കയച്ചത് കൃത്യമായ ആസൂത്രണത്തിന്റെ ഭാഗമായി തന്നെയാണ് എന്നാണ് ഇതില്‍ നിന്നെല്ലാം മനസ്സിലാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."