കേരളം പിടിക്കാമെന്നത് ബി.ജെ.പിയുടെ വ്യാമോഹം: കോടിയേരി
തിരുവനന്തപുരം: കേരളം പിടിച്ചടക്കാമെന്ന അമിത് ഷായുടെ മോഹം നടക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. അമിത്ഷായുടെ ഈ മോഹം കേരളത്തില്‍ വിലപ്പോവില്ല.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് എഴുപത് പ്ലസ് സീറ്റ് നേടി കേരളം പിടിക്കുമെന്ന് പറഞ്ഞ ആളാണ് അമിത്ഷാ. ഇപ്പോള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളം പിടിക്കുമെന്ന് പറയാനാണ് വന്നിരിക്കുന്നതെന്നും കോടിയേരി ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചു.
അറവ് നിയന്ത്രണവുമായി ബന്ധപ്പെട്ടുള്ള കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ജനങ്ങളോടും ഭരണഘടനയോടുമുള്ള വെല്ലുവിളി ആയതിനാലാണ് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടുന്നത്.
എന്തുകൊണ്ട് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഈ സമീപനം സ്വീകരിക്കുന്നില്ലെന്നും കോടിയേരി ചോദിച്ചു. കേന്ദ്രത്തിന്റെ പുതിയ വിജ്ഞാപനം രാജ്യത്ത് സൃഷ്ടിച്ച പ്രതിസന്ധി വിവരണാതീതമാണ്.
ഇതിനെ മറികടക്കാന്‍ കോര്‍പറേറ്റുകളില്‍ നിന്ന് പണം വ്യാപകമായി പിരിക്കുകയാണ്. കോര്‍പറേറ്റുകളില്‍നിന്ന് ശേഖരിച്ച 1,200 കോടി കേരളത്തില്‍ ഒഴുക്കിക്കൊണ്ട് സംഘ്പരിവാറിന് അടിത്തറ കെട്ടാനാണ് അമിത്ഷായുടെ ശ്രമം.
ബി.ജെ.പിയുടെ ഇത്തരം നീക്കങ്ങളെ കോണ്‍ഗ്രസ് കണ്ടില്ലെന്ന് നടിക്കുകയാണെന്നും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."