HOME
DETAILS

പയ്യാമ്പലത്തിനായി സമഗ്ര പദ്ധതികള്‍ ആവിഷ്‌കരിക്കും

  
backup
June 06, 2017 | 9:10 PM

%e0%b4%aa%e0%b4%af%e0%b5%8d%e0%b4%af%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b8%e0%b4%ae%e0%b4%97%e0%b5%8d%e0%b4%b0


കണ്ണൂര്‍: നഗരത്തിന്റെ സൗന്ദര്യം കുടികൊള്ളുന്ന പയ്യാമ്പലം ബീച്ചിന്റെ മനോഹാരിത സന്ദര്‍ശകര്‍ക്കു മുന്നില്‍ പൂര്‍ണതോതില്‍ അനാവരണം ചെയ്യുന്നതിനുള്ള സമഗ്ര പദ്ധതികള്‍ ആവിഷിക്കരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നവോത്ഥാന നായകരുടെയും സ്വാതന്ത്ര്യ സമരസേനാനികളുടെയും സ്മരണകള്‍ കുടികൊള്ളുന്ന പയ്യാമ്പലം സ്മൃതികുടീരം നവീകരിച്ച് പ്രധാനസന്ദര്‍ശക കേന്ദ്രമായി മാറ്റാന്‍ പദ്ധതിയാവിഷ്‌ക്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പയ്യാമ്പലം ബീച്ച് സൗന്ദര്യവല്‍ക്കരണം പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 31.5 കോടിയുടെ വിനോദസഞ്ചാര പദ്ധതികളാണ് ജില്ലയില്‍ സര്‍ക്കാര്‍ അനുവദിച്ചത്. മയ്യഴിപ്പുഴ മുതല്‍ ചന്ദ്രഗിരിപ്പുഴ വരെ വ്യാപിച്ചുകിടക്കുന്ന ജലാശയങ്ങളെ സംയോജിപ്പിച്ച് നടപ്പാക്കുന്ന മലബാര്‍ ക്രൂയിസ് പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ പണം അനുവദിച്ചുകഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട 300 കോടിയുടെ ബൃഹദ്പദ്ധതി കേന്ദ്ര സര്‍ക്കാര്‍ മുമ്പാകെ സമര്‍പ്പിച്ചതായും മന്ത്രി അറിയിച്ചു.  3.5 കോടി ചെലവില്‍ പയ്യാമ്പലം ബീച്ചില്‍ ഒരു കിലോമീറ്റര്‍ നീളത്തില്‍ നടപ്പാത, അതിനോടനുബന്ധിച്ച് 11 റെയിന്‍ ഷെല്‍ട്ടറുകള്‍, 70 സൗരോര്‍ജ വിളക്കുകള്‍, കഫ്റ്റീരിയ, ശൗചാലയം, ഇരിപ്പിട സൗകര്യങ്ങള്‍ തുടങ്ങിയവയാണ് സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി ഒരുക്കുന്നത്. 2017 മാര്‍ച്ചില്‍ ഭരണാനുമതി ലഭിച്ച് ടെന്‍ഡര്‍ നടപടികള്‍ കഴിഞ്ഞ പദ്ധതി ഡിസംബര്‍ 31നകം പൂര്‍ത്തികരിക്കാനാണ് ലക്ഷ്യമിടുന്നത്.  മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജെസിബി കഴുകുന്നതിനിടെ ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം

Kerala
  •  a month ago
No Image

കൊയിലാണ്ടിയില്‍ ഭാര്യയെ വെട്ടിക്കൊന്ന പ്രതി പിടിയില്‍; ബിവറേജില്‍ വരി നില്‍ക്കുന്നതിനിടെ അറസ്റ്റ് 

Kerala
  •  a month ago
No Image

കാന്‍സര്‍ ബാധിതനായ യുവാവിനെ ലൈംഗികമായി പീഢിപ്പിച്ചു; മൂന്ന് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ 

National
  •  a month ago
No Image

ജനകീയ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ബൊളീവിയന്‍ സര്‍ക്കാര്‍

International
  •  a month ago
No Image

ടിക്കറ്റില്ലാതെ ട്രെയിനിൽ കയറിയാൽ ഇനി ഇരട്ടിപ്പണി; പിഴത്തുക കൂട്ടി റെയിൽവേ

Kerala
  •  a month ago
No Image

മെസ്സിപോലും ചെയ്യാത്തത് ഈ 26-കാരൻ ചെയ്തു! 1966-ന് ശേഷം ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി സിയാറ്റിലിൽ പിറന്നത് അത്ഭുത റെക്കോർഡ്

Football
  •  a month ago
No Image

ആലുവയില്‍ പിതാവിന്റെ ക്രൂരത; ഏഴുവയസുകാരനെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു

Kerala
  •  a month ago
No Image

വെടിയുണ്ടകൾക്ക് ഇരയാകുന്ന ക്യാപ്റ്റൻ'; മാധ്യമങ്ങളുടെ കടുത്ത വേട്ടയാടലിനോട് മൈതാനത്ത് പ്രതികരിച്ച് റൊണാൾഡോ

Football
  •  a month ago
No Image

ഡല്‍ഹിയെ ഇളക്കി മറിച്ച് പാറ്റകള്‍; വെള്ളവും വെളിച്ചവും നിഷേധിച്ച് പൊലിസ്; മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ പ്രതിഷേധം തുടര്‍ന്ന് സമരക്കാര്‍ 

National
  •  a month ago
No Image

ലങ്കൻ മണ്ണിൽ ഇന്ത്യക്ക് കിരീടപ്പോരാട്ടം; വൈഭവ് സൂര്യവംശിയുടെ ഫൈനൽ മത്സരം തത്സമയം എപ്പോൾ, എവിടെ കാണാം

Cricket
  •  a month ago