HOME
DETAILS
MAL
ആശുപത്രിയില്‍ അഭയം തേടിയ വയോധികയെ മകന് കൂട്ടിക്കൊണ്ടു പോയി
backup
June 06 2017 | 21:06 PM
കാഞ്ഞങ്ങാട്: മകളുടെ വീട്ടിലെ പീഡനത്തെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ അഭയം തേടിയ വയോധികയെ മകന് കൂട്ടിക്കൊണ്ടു പോയി. കുട്ടമത്തെ 83 കാരിയെയാണ് മകന് കൂട്ടിക്കൊണ്ടു പോയത്. ഭര്‍ത്താവ് മരിച്ച ഇവര്‍ സമ്പാദ്യമെല്ലാം മക്കള്‍ക്കു കൊടുത്തിരുന്നു. ഇവരുടെ പേരിലുണ്ടായിരുന്ന വീടുള്‍പ്പെടെയുള്ള സ്ഥലം ഏക മകള്‍ക്കും നല്‍കിയിരുന്നു.
തുടര്‍ന്നു മകളുടെ കൂടെ താമസിച്ചു വന്നിരുന്ന ഇവരെ മകളും മകളുടെ ഭര്‍ത്താവും പീഡിപ്പിക്കുകയും മറ്റും ചെയ്തതിനെ തുടര്‍ന്നാണത്രെ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയില്‍ ഇവര്‍ അഭയം തേടിയത്. ഇതു സംബന്ധമായി കഴിഞ്ഞ ദിവസം 'സുപ്രഭാതം' വാര്‍ത്ത നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."