HOME
DETAILS

കടല്‍ ക്ഷോഭം ശക്തമായി; വള്ളങ്ങള്‍ സുരക്ഷാ സ്ഥാനത്തേക്ക് മാറ്റി

  
backup
June 07, 2017 | 8:03 PM

%e0%b4%95%e0%b4%9f%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8b%e0%b4%ad%e0%b4%82-%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b5%e0%b4%b3

 


തുറവൂര്‍: കടല്‍ ക്ഷോഭം ശക്തമായതിനെ തുടര്‍ന്ന് പള്ളിത്തോട് ചാപ്പക്കടവ് തീരത്ത് നിന്ന് മല്‍സ്യബന്ധന വള്ളങ്ങള്‍ സുരക്ഷാ സ്ഥാനത്തേക്ക് മാറ്റി.
ചെറുതും വലതുമായ വള്ളങ്ങള്‍ റോഡുമാര്‍ഗമാണ് സുരക്ഷാ സ്ഥാനത്തേക്ക് മാറ്റിയത്. പ്രതികൂല കാലാവസ്ഥയുള്ളപ്പോഴും ധാരാളം വള്ളങ്ങളാണ് ചാപ്പക്കടവില്‍ കയറ്റി വയ്ക്കുന്നത്. വരും ദിവസങ്ങളില്‍ കടല്‍ കൂടുതല്‍ ശക്തമാകുമെന്നതിനാലാണ് വള്ളങ്ങളെല്ലാം സുരക്ഷാ സ്ഥാനത്തേക്ക് മാറ്റിയതെന്ന് മല്‍സ്യത്തൊഴിലാളികള്‍ പറഞ്ഞു.
എല്ലാ വര്‍ഷവും വള്ളങ്ങള്‍ കയറ്റി വച്ചിരിക്കുന്ന ചാപ്പക്കടവ് തീരത്തിന്റെ നല്ലൊരു ഭാഗം കടല്‍ കവരുന്നത് പതിവാണ്. ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ചിരിക്കുന്ന പുലിമുട്ടിന്റെ നിര്‍മാണം പാതിവഴിയിലായതാണ് ചാപ്പക്കടവ് തീരത്ത് എല്ലാ വര്‍ഷവും ശക്തമായ കടല്‍ക്ഷോഭം ഉണ്ടാകുന്നത്.
മല്‍സ്യങ്ങളുമായി അടുക്കാന്‍ വരുന്ന വള്ളങ്ങള്‍ പലപ്പോഴും കടല്‍ തിരയില്‍പ്പെട്ട് മറിഞ്ഞ് അപകടങ്ങള്‍ സംഭവിക്കുന്നത് പതിവാണ്. ഇതിനുമുമ്പുണ്ടായ പല അപകടങ്ങളില്‍നിന്നും അത്ഭുതകരമായാണ് രക്ഷപ്പെട്ടതെന്ന് തൊഴിലാളികള്‍ പറഞ്ഞു.
ചാപ്പക്കടവ് തീരത്ത് പുലിമുട്ടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയാല്‍ ഏത് കാലാവസ്ഥയിലും വള്ളങ്ങള്‍ക്ക് കടലില്‍ പോകുവാന്‍ കഴിയുമെന്ന് മല്‍സ്യത്തൊഴിലാളികള്‍ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാപാരം, ടൂറിസം തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തും; പരസ്പര വിസാ ഇളവ് പ്രഖ്യാപിച്ച് തുർക്കിയും ഒമാനും

oman
  •  14 days ago
No Image

പി.എം. ശ്രീ കരാറിൽ ഒപ്പിട്ടത് ഇനിയും ചർച്ച ചെയ്യും: മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തമില്ല, സി.പി.ഐയുടെ തീരുമാനം ഈ മാസം 27 ന്; വാർത്താസമ്മേളനത്തിൽ തുറന്നടിച്ച് ബിനോയ് വിശ്വം

Kerala
  •  14 days ago
No Image

സഊദിയിലെ അൽ ഖാസിം പ്രവിശ്യയിൽ വാഹനാപകടം; ആറ് പേർക്ക് ദാരുണാന്ത്യം

latest
  •  14 days ago
No Image

പി.എം. ശ്രീ പദ്ധതി: എന്തിനായിരുന്നു സർക്കാരിന് അനാവശ്യമായി ഇത്ര തിടുക്കം? ഇത് എൽഡിഎഫ് ശൈലിയല്ല; സി.പി.ഐയുടെ ആശങ്ക സി.പി.എമ്മിനുമുണ്ടെന്ന് ബിനോയ് വിശ്വം

Kerala
  •  14 days ago
No Image

പി.എം ശ്രീ നിലപാടിൽ മാറ്റമില്ല, പ്രശ്നങ്ങളെല്ലാം ചർച്ച ചെയ്ത് പരിഹരിക്കും; എം.വി ഗോവിന്ദൻ

Kerala
  •  14 days ago
No Image

ശക്തമായ മഴ: പട്ടാമ്പിയിൽ നടക്കുന്ന ജില്ലാ ശാസ്ത്രമേളയുടെ പ്രധാന വേദിയിലെ പന്തൽ തകർന്നുവീണു

Kerala
  •  14 days ago
No Image

കോഴിപ്പോര് സാംസ്‌കാരിക അവകാശമല്ല, മൃഗങ്ങൾ തമ്മിലുള്ള പോര് നടത്തുന്നത് കുറ്റകരം; മദ്രാസ് ഹൈക്കോടതി

National
  •  14 days ago
No Image

ഏകദിനത്തിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച അഞ്ച് താരങ്ങൾ അവരാണ്: രവി ശാസ്ത്രി

Cricket
  •  14 days ago
No Image

ശാന്തമായ അന്തരീക്ഷവും മികച്ച സൗകര്യങ്ങളും; ദുബൈ ടൗൺ സ്ക്വയർ കുടുംബങ്ങളുടെ ഇഷ്ട കേന്ദ്രമായി മാറുന്നതിന് കാരണം ഇത്

uae
  •  14 days ago
No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലേർട്ട്

Kerala
  •  14 days ago