HOME
DETAILS

കാണ്ടഹാറില്‍ മുതിര്‍ന്ന പൊലിസ് കമാന്‍ഡര്‍ കൊല്ലപ്പെട്ടു

  
backup
October 19, 2018 | 9:05 PM

%e0%b4%95%e0%b4%be%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%b9%e0%b4%be%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%8d%e0%b4%a8

 

 

കാബൂള്‍: അഫ്ഗാനിസ്താനിലെ മുതിര്‍ന്ന പൊലിസ് കമാന്‍ഡറും അമേരിക്കന്‍ തോഴനുമായ ജനറല്‍ അബ്ദുല്‍ റാസിഖ് കൊല്ലപ്പെട്ടു. രഹസ്യ പീഡന സെല്ലുകളില്‍ ആയിരങ്ങളെ കൊലപ്പെടുത്തി കുപ്രസിദ്ധനായ കാണ്ടഹാര്‍ പൊലിസ് മേധാവിയായ അബ്ദുല്‍ റാസിഖിനെ ഗവര്‍ണറുടെ അംഗരക്ഷകന്റെ വേഷത്തിലെത്തിയ അക്രമി വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇന്ന് അഫ്ഗാനില്‍ പാര്‍ലമെന്റ് വോട്ടെടുപ്പ് നടക്കാനിരിക്കെയാണു സംഭവം. ഇതേതുടര്‍ന്ന് കാണ്ടഹാറില്‍ തെരഞ്ഞെടുപ്പ് ഒരാഴ്ചത്തേക്കു നീട്ടിവച്ചു.
നിരവധി തവണ താലിബാന്റെ വധശ്രമത്തില്‍നിന്നു രക്ഷപ്പെട്ടയാളാണ് 39കാരനായ ജനറല്‍ റാസിഖ്. അമേരിക്കയുടെ ഇഷ്ടക്കാരനായ ഇദ്ദേഹത്തെ രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ഹ്യുമന്‍ റൈറ്റ്‌സ് വാച്ച് 'ടോര്‍ച്ചറര്‍ ഇന്‍ ചീഫ് '(മുഖ്യ പീഡകന്‍) എന്നു വിശേഷിപ്പിച്ചിരുന്നു. അഫ്ഗാനിസ്താനിലെ താലിബാന്‍ വിരുദ്ധ സൈനിക നീക്കങ്ങളുടെ മുഖ്യ സൂത്രധാരന്‍ കൂടിയാണ് അദ്ദേഹം.
കാണ്ടഹാറില്‍ അതീവ സുരക്ഷയുള്ള കേന്ദ്രത്തില്‍ യു.എസ്-നാറ്റോ കമാന്‍ഡര്‍ ജനറല്‍ സ്‌കോട്ട് മില്ലറുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് ജനറല്‍ അബ്ദുല്‍ റാസിഖിനു വെടിയേറ്റത്. യോഗം നടക്കുന്ന റൂമിലേക്ക് ഗവര്‍ണറുടെ സുരക്ഷാഭടന്റെ വേഷത്തിലെത്തിയ അക്രമി നിരവധി തവണ നിറയൊഴിച്ചു. സംഭവത്തില്‍ റാസിഖിനു പുറമെ പ്രവിശ്യാ ഇന്റലിജന്‍സ് മേധാവിയും മാധ്യമപ്രവര്‍ത്തകനും കൊല്ലപ്പെട്ടു. 13 പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരുക്കേറ്റവരില്‍ കാണ്ടഹാര്‍ പ്രവിശ്യാ ഗവര്‍ണറും രണ്ട് അമേരിക്കന്‍ പൗരന്മാരും ഉള്‍പ്പെടും. സംഭവത്തിനു പിന്നില്‍ താലിബാനാണെന്നാണു കരുതപ്പെടുന്നത്. എന്നാല്‍, പുറത്തുനിന്നെത്തിയ നുഴഞ്ഞുകയറ്റക്കാരാണ് ആക്രമണത്തിനു പിന്നിലെന്ന് താലിബാന്‍ പ്രതികരിച്ചു.വിദേശ സൈന്യത്തിന് കാണ്ടഹാര്‍ പ്രവിശ്യയില്‍ എല്ലാവിധ സുരക്ഷയുമൊരുക്കിയ ജനറല്‍ റാസിഖ് രഹസ്യ പീഡന സെല്ലുകള്‍ നിര്‍മിച്ച് ആയിരക്കണക്കിനു താലിബാന്‍ തടവുകാരെ വധിച്ചതായി ആരോപണമുയര്‍ന്നിരുന്നു.
സെല്ലില്‍ വച്ച് തടവുപുള്ളികളുടെ വൃഷണങ്ങള്‍ തകര്‍ത്തായിരുന്നു പീഡനമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേതുടര്‍ന്ന് താലിബാന്റെ ഹിറ്റ്‌ലിസ്റ്റിലും അദ്ദേഹം ഉള്‍പ്പെട്ടു. ആരോപണം റാസിഖ് നിഷേധിച്ചിട്ടുണ്ട്. 2017ല്‍ യു.എ.ഇയില്‍ നടന്ന ബോംബാക്രമണത്തില്‍നിന്ന് തലനാരിഴയ്ക്കാണ് റാസിഖ് രക്ഷപ്പെട്ടത്. സംഭവത്തില്‍ അഫ്ഗാനിസ്താനിലെ യു.എ.ഇ അംബാസഡറടക്കം ആറുപേര്‍ കൊല്ലപ്പെട്ടിരുന്നു.
കാണ്ടഹാര്‍ പ്രവിശ്യയെ ലോഹക്കരങ്ങള്‍ കൊണ്ടു നിയന്ത്രിച്ച ജനറല്‍ അബ്ദുല്‍ റാസിഖ് താലിബാന് അനഭിമതനാണെങ്കിലും സാധാരണക്കാര്‍ക്കിടയില്‍ ജനപ്രിയനാണ്. അഫ്ഗാനിലെ ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ തങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തായാണ് അബ്ദുല്‍ റാസിഖിനെ അമേരിക്ക കരുതുന്നത്. 1994ല്‍ ഭീകരവാദികളുടെ ആക്രമണത്തില്‍ പിതാവിനെ നഷ്ടമായ ശേഷമാണ് ജനറല്‍ റാസിഖ് സൈന്യത്തില്‍ പ്രവേശിച്ചത്. തുടര്‍ന്ന് ഘട്ടംഘട്ടമായായിരുന്നു അഫ്ഗാനിലെ തന്നെ ഏറ്റവും മുതിര്‍ന്ന സുരക്ഷാ ജീവനക്കാരനിലേക്കുള്ള അദ്ദേഹത്തിന്റെ വളര്‍ച്ച.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംദാനിയുടെ വമ്പന്‍ വിജയം; മലക്കം മറിഞ്ഞ് ട്രംപ്; ന്യൂയോര്‍ക്കിനുള്ള ഫെഡറല്‍ ഫണ്ട് അനുവദിക്കാന്‍ നീക്കം

International
  •  20 days ago
No Image

'വ്യാജ ബോഡി' ഉണ്ടാക്കി പൊലിസിനെ പറ്റിച്ചു; തമാശ ഒപ്പിച്ചവരെ വെറുതെ വിടില്ലെന്ന് അധികൃതർ

Kuwait
  •  20 days ago
No Image

മലപ്പുറം എസ്പി ഓഫീസിലെ മരംമുറി; സുജിത്ത് ദാസിനെതിരെ പരാതി നല്‍കിയ എസ്.ഐ രാജി വെച്ചു

Kerala
  •  20 days ago
No Image

2026 കുടുംബ വർഷമായി ആചരിക്കും; നിർണായക പ്രഖ്യാപനവുമായി യുഎഇ പ്രസിഡന്റ്

uae
  •  20 days ago
No Image

ഉറുമ്പുകളോടുള്ള കടുത്ത ഭയം; സംഗറെഡ്ഡിയിൽ യുവതി ജീവനൊടുക്കി

National
  •  20 days ago
No Image

സഊദിയിൽ മുനിസിപ്പൽ നിയമലംഘനം അറിയിച്ചാൽ വമ്പൻ പാരിതോഷികം; ലഭിക്കുക പിഴത്തുകയുടെ 25% വരെ 

Saudi-arabia
  •  20 days ago
No Image

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; മുന്‍ തിരുവാഭരണം കമ്മീഷണര്‍ അറസ്റ്റില്‍ 

Kerala
  •  20 days ago
No Image

സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ സഹോദരി അന്തരിച്ചു

Kerala
  •  20 days ago
No Image

തൊഴിലുറപ്പ് പണിക്കിടെ അണലിയുടെ കടിയേറ്റ് വയോധിക മരിച്ചു

Kerala
  •  20 days ago
No Image

സ്വർണ്ണവിലയെ വെല്ലുന്ന ഡിജിറ്റൽ തിളക്കം; യുഎഇയിൽ 0.1 ഗ്രാം മുതൽ സ്വർണ്ണം വാങ്ങാൻ തിരക്ക്

uae
  •  20 days ago