HOME
DETAILS
MAL
സഊദിയിലെ ഫാര്‍മസികളില്‍ ഇനി വൈദ്യപരിശോധനകളും നടത്താം
backup
August 26 2019 | 15:08 PM
ജിദ്ദ: ഫാര്‍മസികളില്‍ ഇനി വൈദ്യ പരിശോധനകളും പ്രതിരോധ കുത്തിവെപ്പുകളും നടത്താം. അതേ സമയം ആരോഗ്യ വകുപ്പില്‍ നിന്ന് പ്രത്യേക ലൈസന്‍സ് ലഭിക്കുന്ന ഫാര്‍മസികള്‍ക്ക് മാത്രമേ ഇതിന് അനുവാദമുള്ളൂ. ഷോപ്പിംഗ് സെന്ററുകളില്‍ ഫാര്‍മസികള്‍ തുടങ്ങാനും മന്ത്രാലയം അനുമതി നല്കി.
ഫാര്‍മസികളില്‍ മരുന്നു വില്പനയ്ക്ക് പുറമേ ചികിത്സാ സഹായങ്ങളും രോഗപ്രതിരോധ സേവനങ്ങളും ചെയ്യാനാണ് ഇപ്പോള്‍ സഊദി ആരോഗ്യ മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്. ആരോഗ്യ വിദ്യാഭ്യാസവും മെഡിക്കല്‍ ഉപകരണങ്ങളുടെ പരിശീലനവും ഇവിടെ വച്ച് നല്‍കാം. ഇതിനുള്ള സൗകര്യവും യോഗ്യരായ ജീവനക്കാരും ഉണ്ടാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."