രാമദാസ് വൈദ്യര്‍ ജനങ്ങളെ വേറിട്ട് ചിന്തിക്കാന്‍ പ്രേരിപ്പിച്ചു: വി.കെ ശ്രീരാമന്‍
കോഴിക്കോട്: വേറിട്ട ചിന്തകളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും കോഴിക്കോട്ടെ നഗരജീവിതത്തില്‍ നവോത്ഥാനപ്രക്രിയക്ക് ഉത്തേജനം നല്‍കിയ വ്യക്തിത്വമായിരുന്നു രാമദാസ് വൈദ്യരുടേതെന്ന് നടനും സാഹിത്യകാരനുമായ വി.കെ ശ്രീരാമന്‍.
വിരൂപറാണി മത്സരത്തിലൂടെയും സൂര്യഗ്രഹണ സമയത്ത് നഗരത്തില്‍ പരസ്യമായി ബിരിയാണി വിതരണം ചെയ്തതിലൂടെയും വൈദ്യര്‍ യാഥാസ്ഥിതികവും വ്യവസ്ഥാപിതവുമായ മാര്‍ഗത്തില്‍ നിന്ന് വേറിട്ടു ചിന്തിക്കാന്‍ ജനങ്ങളെ പ്രേരിപ്പിച്ചു.
വൈദ്യര്‍ അനുസ്മരണ സമിതിയുടെ രാമദാസ് വൈദ്യര്‍ അനുസ്മരണ പ്രഭാഷണവും അവാര്‍ഡ് ദാനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അനുസ്മരണ സമിതി നടത്തിയ സംസ്ഥാനതല കാര്‍ട്ടൂണ്‍ മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയ സുഭാഷ് അന്നൂര്‍, ചികിത്സാ കൗതുകം മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയ കോഴിക്കോട് മെഡിക്കല്‍ കോളജ് ന്യൂറോളജി വിഭാഗം സര്‍ജന്‍ ഡോ.അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ക്കുള്ള പുരസ്‌കാരവും ചടങ്ങില്‍ വിതരണം ചെയ്തു. ടൗണ്‍ഹാളില്‍ ചടങ്ങ് പ്രശസ്ത സംവിധായകന്‍ ടി.വി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ചെലവൂര്‍ വേണു അധ്യക്ഷനായിരുന്നു. കമാല്‍ വരദൂര്‍, കെ. പ്രേംനാഥ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."