റബര്‍ മുറിച്ചു കൊണ്ടുപോകാന്‍ അനുമതി നിഷേധിച്ചു; ഡെപ്യൂട്ടി റെയ്ഞ്ചര്‍ ഉള്‍പ്പെടെയുള്ള വനപാലകരെ ആദിവാസികള്‍ ഓഫിസിനകത്ത് പൂട്ടിയിട്ടു
നിലമ്പൂര്‍: സ്വന്തം ഭൂമിയില്‍ നിന്നും റബര്‍ മരം മുറിച്ചുകൊണ്ടു പോകുന്നത് വനപാലകര്‍ തടഞ്ഞതില്‍ പ്രതിഷേധിച്ച് ആദിവാസികള്‍ ഡപ്യൂട്ടി റെയ്ഞ്ചര്‍ അടക്കമുള്ളവരെ ഓഫിസില്‍ മണിക്കൂറുകളോളം പൂട്ടിയിട്ടു. എടക്കോട് ഫോറസ്റ്റ് സ്‌റ്റേഷനിലാണ് സംഭവം. മമ്പാട് പഞ്ചായത്തിലെ മാടം, കല്ലുവാരി, വീട്ടിക്കുന്ന് വളയംകുന്ന് കോളനികളിലെ സ്ത്രീകളടക്കമുള്ള നൂറോളം പേരാണ് ഇന്നലെ 11ഓടെ ഫോറസ്റ്റ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്.
ദാമോദരന്‍ എന്നയാളുടെ ഭൂമിയില്‍ നിന്നും മുറിച്ച റബര്‍ തടികളാണ് നീക്കം ചെയ്യുന്നത് വനപാലകര്‍ തടഞ്ഞത്. റീപ്ലാന്റ് ചെയ്യുന്നതിനായി മുറിച്ചവയായിരുന്ന മരങ്ങള്‍. നേരത്തെ റബര്‍ വച്ചതും റീപ്ലാന്റ് ചെയ്യുന്നതും സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെയാണ്. അനുമതിയില്ലാതെ മുറിച്ചതാണെന്നു പറഞ്ഞാണ് തടഞ്ഞത്. ഇതേ തുടര്‍ന്ന് രണ്ടു ദിവസം മുന്‍പ് ഡിവിഷണല്‍ ഓഫിസിലെത്തി അപേക്ഷ നല്‍കി അനുമതി വാങ്ങുകയും ചെയ്തിരുന്നു.
എന്നാല്‍ വീണ്ടും ഫോറസ്റ്റ് സ്‌റ്റേഷനിലെ വനപാലകര്‍ തടഞ്ഞതോടെയാണ് ആദിവാസി ക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധമായെത്തിയത്. വിവരമറിഞ്ഞെത്തിയ നിലമ്പൂര്‍ എസ്.ഐ മനോജ് പറയറ്റയുടെ നേതൃത്വത്തില്‍ വനപാലകരുമായി ചര്‍ച്ച നടത്തി. മുറിച്ചിട്ട മരം നീക്കുന്നതില്‍ തടസമില്ലെന്നും മറ്റു പ്രശ്‌നങ്ങളുണ്ടെങ്കില്‍ തിങ്കളാഴ്ച 11ന് ഡി.എഫ്.ഒയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്താമെന്നും രേഖാമൂലം ഉറപ്പു നല്‍കിയതോടെയാണ് സമരക്കാര്‍ പിരിഞ്ഞു പോയത്. ഇതിനിടെ സ്‌റ്റേഷനു മുന്നില്‍ ആദിവാസികള്‍ കഞ്ഞിയും കപ്പയും പാകം ചെയ്തു കഴിക്കുകയും ചെയ്തു. ആദിവാസി ക്ഷേമ സമിതി ജില്ലാ സെക്രട്ടറി എം.ആര്‍.സുബ്രഹ്മണ്യന്‍, സി.ചന്ദ്രന്‍, കുമാരദാസ്, കെ.ബാബു തങ്കമണി, ശോഭന, ഊര്മൂപ്പന്‍ എം.കെ.സുന്ദരന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്ന പ്രതിഷേധ സമരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."