'വികാര'മാവുന്ന 'കോഹ്ലി'നൈസേഷന്...
വിരാടം എന്ന ഒറ്റവാക്ക് കൊണ്ട് ഇന്നത്തെ ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് മത്സരത്തിലെ നായകന്റെ പ്രകടനത്തെ വിലയിരുത്താനാവില്ല. 40 റണ്‍സെടുക്കുന്നതിനിടെ ഓപണര്‍മാരായ രാഹുല്‍ ശര്‍മയെയും ശിഖര്‍ ധവാനെയും നഷ്ടപ്പെട്ടു. അവിടെ നിന്നും റായിഡു(73)വിനെ കൂട്ടുപിടിച്ച് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചു.
മത്സരത്തിലെ സെഞ്ച്വറിയോടെ ഏകദിനത്തിലെ 37ാം സെഞ്ച്വറി, ഈ കലണ്ടര്‍ വര്‍ഷത്തില്‍ 1000, റണ്‍സ്, അതിലെല്ലാമുപരി ഏകദിന കരിയറില്‍ ഏറ്റവും വേഗത്തില്‍ 10,000 റണ്‍സ് നേടുന്ന താരം എന്നിവയെല്ലാം കുറിച്ചു കോഹ്ലി. ഈ നേട്ടത്തോടെ സാക്ഷാല്‍ സച്ചിന് തെന്‍ഡുല്‍ക്കറെയാണ് കോഹ്ലി പിന്നിലാക്കിയത്.
259 ഇന്നിങ്സുകളില്‍ നിന്നാണ് സച്ചിന് 10,000 റണ്‍സ് തികച്ചതെങ്കില്‍ കോഹ്ലി 205 ഇന്നിങ്സില്‍ നേട്ടം സ്വന്തമാക്കി. തന്റെ വ്യക്തിഗത സ്കോര്‍ 81 ല്‍ നില്‍ക്കേയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. മുന്‍ നായകന് എം.എസ്. ധോണിയെ ആ മുഹൂര്‍ത്തത്തിന് സാക്ഷിയായിരുന്നു.
ഓരോ മത്സരത്തിലും റണ്ദാഹവുമായാണ് കോഹ് ലി ഇറങ്ങുന്നത്. ഓരോ കലണ്ടര്‍ വര്‍ഷവും തൊട്ടുമുന്പുള്ളത്തിനെ മറക്കുകയാണ് കോഹ്ലിയുടെ ബാറ്റിങ് കാണുമ്പോള്‍ കാണികള്‍ ചെയ്യുക. അതിവേഗം 10,000 റണ്‍സ് എന്ന റെക്കോര്‍ഡിന്റെ കൂടെ ഒരു കലണ്ടര്‍ വര്‍ഷം അതിവേഗം 1000 റണ്‍സെന്ന റെക്കോര്‍ഡും കോഹ്ലി അടിച്ചെടുത്തു. വെറും 11 ഇന്നിങ്സില്‍ നിന്നാണ് ഈ നേട്ടം. ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംലയുടെ 15 ഇന്നിങ്സില്‍ നിന്നുള്ള അല്ലെങ്കില്‍ സ്വന്തം റെക്കോര്‍ഡ് തന്നെയാണ് കോഹ്ലി തിരുത്തിയത്. രണ്ടു പേരും കലണ്ടര്‍ വര്‍ഷം 15 ഇന്നിങ്സില്‍ നിന്നാണ് 1000 റണ്‍സ് നേടിയത്. അംല 2010ലും കോഹ്ലി 2012ലും.
ലോക ക്രിക്കറ്റില്‍ സച്ചിനു തുല്യം ആര് എന്ന ചോദ്യത്തിന് പ്രസക്തിയില്ലെങ്കിലും, സച്ചിനു പിന്‍ഗാമിയാര് എന്ന ചോദ്യത്തിന് ഉത്തരമാണ് കോഹ്ലി.
സച്ചിന്റെ തന്നെ വാക്കുകള്‍ കടമെടുത്താല്‍:
''സച്ചിന് എന്നത് ഒരു വികാരമായിരുന്നു, കോഹ്ലി എന്നത് ഒരു അനുഭവവും.''
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."