HOME
DETAILS

27 എ.എ.പി എം.എല്‍.എമാരെ അയോഗ്യരാക്കാനുള്ള ആവശ്യം രാഷ്ട്രപതി തള്ളി

  
backup
October 25 2018 | 13:10 PM

27-aap-mla-president-rejected-application-spm-desheeyam-2510

ന്യൂഡല്‍ഹി: വരുമാനം ലഭിക്കുന്ന പദവി വഹിച്ചെന്ന ആരോപിച്ച് ഡല്‍ഹി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിയുടെ 27 എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന ആവശ്യം രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശപ്രകാരമാണ് രാഷ്ട്രപതിയുടെ നടപടി. ആരോപണത്തില്‍ കഴമ്പില്ലെന്ന് നേരത്തെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ രാഷ്ട്രപതിഭവനെ അറിയിച്ചിരുന്നു.

2016 ജൂണില്‍ നിയമ വിദ്യാര്‍ഥിയായ വിഭോര്‍ ആനന്ദാണ് രോഗി കല്യാണ്‍ സമിതിയുടെ അധ്യക്ഷസ്ഥാനത്തേക്ക് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ 27 എം.എല്‍.എമാരെ നിയമിച്ചത് ചോദ്യം ചെയ്ത് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത്. എം.എല്‍.എമാര്‍ക്ക് അംഗമാവാന്‍ മാത്രമേ ചട്ടം അനുവദിക്കുന്നുള്ളൂ എന്നായിരുന്നു പരാതിക്കാരന്റെ വാദം. അധ്യക്ഷ പദവി സാമ്പത്തിക ആനുകൂല്യം പറ്റുന്ന പദവിയാണന്നും അതിനാല്‍ എം.എല്‍.എമാരുടെ ചട്ടലംഘനം പരിശോധിക്കണമെന്നുമാണ് പരാതി.

പരാതി കമ്മിഷന്‍ രാഷ്ട്രപതിയുടെ മുമ്പാകെ അയച്ചു. പരാതി പരിശോധിച്ച രാഷ്ട്രപതി ഭവന്‍, ഇക്കാര്യത്തില്‍ നിലപാടെടുക്കാന്‍ കമ്മിഷനെ ചുമതലപ്പെടുത്തി. പരാതി പരിശോധിച്ച കമ്മിഷന്‍ ഇതുസംബന്ധിച്ച ആരോപണത്തില്‍ കഴമ്പില്ലെന്നു കണ്ടതിനെത്തുടര്‍ന്ന് പരാതി തള്ളാന്‍ രാഷ്ട്രപതിഭവന് ശുപാര്‍ശ ചെയ്തു. ഈ ശുപാര്‍ശ അംഗീകരിച്ച് രാഷ്ട്രപതി ഭവന്‍ ഇന്നലെ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. പരാതി പരിഗണിച്ച് 27 എം.എല്‍.എമാരെയും അയോഗ്യരാക്കിയിരുന്നുവെങ്കില്‍ ഡല്‍ഹിയിലെ എ.എ.പി സര്‍ക്കാരിന് അത് ഭീഷണിയാവില്ലെങ്കിലും സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമായിരുന്നു. 70 അംഗ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് 36 അംഗങ്ങള്‍ മതിയെങ്കില്‍ എ.എ.പിക്ക് 66 എം.എല്‍.എമാരാണുള്ളത്. സഭയില്‍ പ്രതിപക്ഷനിരയില്‍ നാലു എം.എല്‍.എമാര്‍ മാത്രമെയുള്ളൂ. നാലുപേരും ബി.ജെ.പി അംഗങ്ങളാണ്.

2009ല്‍ ഷീലാ ദീക്ഷിത് മുഖ്യമന്ത്രിയായിരിക്കെയാണ് ഓരോ മണ്ഡലത്തിലും രോഗികല്യാണ്‍ സമിതികള്‍ രൂപീകരിച്ചത്. സ്ഥലം എം.എല്‍.എയോ എം.പിയോ ആവും ഇതിന്റെ മേധാവി. ആശുപത്രിയുടെ വികസനം, സൗകര്യം എന്നിവ പരിശോധിക്കലാണ് സമിതിയുടെ ചുതമല. പ്രതിവര്‍ഷം ഓരോസമിതിക്കും മൂന്നുലക്ഷം രൂപ ഗ്രാന്റ് ആയും ലഭിക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം കൂട്ടക്കൊല; പ്രതിയുടെ മൊഴിയിൽ ദുരൂഹത

Kerala
  •  6 days ago
No Image

കറന്റ് അഫയേഴ്സ്-24-02-2025

PSC/UPSC
  •  6 days ago
No Image

കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജ് വിദ്യാര്‍ഥിനി വാടകക്ക് താമസിക്കുന്ന വീടിനുള്ളില്‍ മരിച്ച നിലയില്‍

Kerala
  •  6 days ago
No Image

കൃത്യനിഷ്ഠയുടെ കാര്യത്തില്‍ ആഗോള എയര്‍ലൈനുകളുടെ പട്ടികയില്‍ ആദ്യ അഞ്ചില്‍ ഇടം പിടിച്ച് ഖത്തര്‍ എയര്‍വേയ്‌സ്

latest
  •  6 days ago
No Image

പെൺകുട്ടികൾ താമസിക്കുന്ന അനാഥാലയത്തിലേക്ക് രാത്രി കല്ലെറിഞ്ഞു; ചോദ്യംചെയ്ത യുവാവിനെ കുത്തിയ സംഘത്തിലെ ഒരാൾ പിടിയിൽ

Kerala
  •  6 days ago
No Image

എംഎൽഎസ്സിൽ മെസിക്ക് പുതിയ എതിരാളി? സൂപ്പർതാരത്തെ റാഞ്ചാൻ അമേരിക്കൻ ക്ലബ്

Football
  •  6 days ago
No Image

ബംഗ്ലാദേശി കാമുകനെ കാണാന്‍ സലാലയിലെത്തി തായ് യുവതി, പിന്നാലെ കാണാതായി, ഒടുവില്‍ കണ്ടെത്തിയത് കത്തിക്കരിഞ്ഞ് ചാരമായ നിലയില്‍

oman
  •  6 days ago
No Image

രവീന്ദ്രജാലം! ഇവന് മുന്നിൽ സച്ചിനും കീഴടങ്ങി, പിറന്നത് പുതുചരിത്രം

Cricket
  •  6 days ago
No Image

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; അയല്‍വാസിക്ക് 8 വര്‍ഷം തടവും പിഴയും

Kerala
  •  6 days ago
No Image

കാര്യമായ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ കാലിഫോർണിയ പാപ്പരാകും; ഇലോൺ മസ്‌ക്

International
  •  6 days ago