HOME
DETAILS
MAL
ഓടകള്‍ക്ക് മുകളില്‍ സ്ലാബുകള്‍ ക്രമീകരിച്ചിരിക്കുന്നതിനെതിരേ പരാതി
backup
October 26 2018 | 03:10 AM
വെഞ്ഞാറമൂട്: അപകടംവിതയ്ക്കും വിധം ഓടകള്‍ക്ക് മുകളില്‍ സ്ലാബുകള്‍ ക്രമീകരിച്ചിരിക്കുന്നതിനെതിരേ നാട്ടുകാരുടെ പരാതി. വെഞ്ഞാറമൂട് ജങ്ഷനിലാണ് ഓടകള്‍ക്ക് മുകളിലെ കോണ്‍ക്രീറ്റ് സ്ലാബുകള്‍ അലക്ഷ്യമായി സ്ഥാപിച്ചിരിക്കുന്നത്.
ഏറെ ഗതാഗതക്കുരുക്ക് കൊണ്ട് വലയുന്ന വെഞ്ഞാറമൂട്ട് ജങ്ഷനില്‍ ബസ് സ്റ്റാന്‍ഡിലേക്ക് തിരിയുന്ന കിഴക്കേറോഡിലാണ് കാല്‍നടയാത്രികര്‍ക്ക് ദുരിതമാകുംവിധം ഓടകള്‍ക്ക് മുകളിലെ സ്ലാബുകള്‍ അലക്ഷ്യമായി ഇട്ടിരിക്കുന്നത്.
ഏതാനും ആഴ്ച്ചകള്‍ക്ക് മുമ്പ് കെ.എസ്.ഡി.പി ഓട നവീകരിച്ചിരുന്നു. ഇതിന് ശേഷമാണ് ഓടകളുടെമൂടി ക്രമമായി ഇടാതെ അപകടകരമായി സ്ഥാപിച്ചിരിക്കുന്നത്. കാല്നടയാത്രക്കാരുടെശ്രദ്ധ തെറ്റിയാണ് ഓടയിലേക്ക് പതിക്കാനും ഇത് കാരണമാകും. മഴവെള്ളം ഓയിലേക്ക് ഇറങ്ങാതെ ഇവിടെ കെട്ടിക്കിടക്കുന്നതും പതിവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."