HOME
DETAILS

തദ്ദേശ തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് മുന്നേറ്റം സര്‍ക്കാരിനുള്ള താക്കീത്: ലീഗ്

  
backup
September 04, 2019 | 8:21 PM

%e0%b4%a4%e0%b4%a6%e0%b5%8d%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%af

 


കോഴിക്കോട്: തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് മുന്നേറ്റം കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരിനുള്ള താക്കീതെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്.
27 സീറ്റുകളില്‍ 15 സീറ്റുകള്‍ നേടിയാണ് യു.ഡി.എഫ് മുന്നേറിയത്. യു.ഡി.എഫ് ജയിച്ച നിരവധി സീറ്റുകള്‍ എല്‍.ഡി.എഫില്‍ നിന്ന് പിടിച്ചെടുത്തതാണ്. പത്ത് ജില്ലകളിലായി 15 സീറ്റുകള്‍ യു.ഡി.എഫ് നേടിയപ്പോള്‍ 11 സീറ്റുകളാണ് എല്‍.ഡി.എഫിന് ലഭിച്ചത്. കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലെ പൂവാട്ടുപറമ്പ് ഡിവിഷനില്‍ രമ്യാ ഹരിദാസ് എം.പിയുടെ രാജിയെത്തുടര്‍ന്നുണ്ടായ ഉപതെരഞ്ഞെടുപ്പിലെ വന്‍ വിജയം പ്രത്യേകം അഭിനന്ദനാര്‍ഹമാണ്. 2015ല്‍ 300 വോട്ടിന് എല്‍.ഡി.എഫ് ജയിച്ച തിരുവനന്തപുരം കാരോട് ഗ്രാമപഞ്ചായത്തിലെ കാന്തള്ളൂര്‍ വാര്‍ഡിലെ ബി.ജെ.പിയുടെ വിജയം സി.പി.എം പിന്തുണയോടെയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ബി.ജെ.പി 519 വോട്ടുകള്‍ക്ക് ജയിച്ച ഇവിടെ ഇത്തവണ 65 വോട്ടുകള്‍ മാത്രമാണ് എല്‍.ഡി.എഫിന് കിട്ടിയത്.
ഉപതെരഞ്ഞെടുപ്പ് ഫലം ഇടത് ഭരണത്തിനെതിരായ വ്യക്തമായ സൂചനയാണ്. രണ്ടു പ്രളയകാലങ്ങളിലൂടെ കടന്നുപോയ കേരളത്തിലെ സാധാരണ ജനങ്ങള്‍ അനുഭവിച്ച പ്രയാസങ്ങള്‍ ഉള്‍ക്കൊള്ളാനോ പരിഹരിക്കാനോ സര്‍ക്കാരിന് കഴിഞ്ഞില്ല. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാനേജ്മെന്റിനെ പരസ്യമായി വിമർശിച്ചു; പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനെ പുറത്താക്കി

Football
  •  16 days ago
No Image

ജംഇയ്യത്തുൽ ഖുത്വബാ സംസ്ഥാന സംഗമം നാളെ ( 6-1-26) കോഴിക്കോട്ട്

Kerala
  •  16 days ago
No Image

പാര്‍ട്ടി ലൈനില്‍ നിന്ന് അകന്ന് പോയിട്ടില്ലെന്ന് ശശി തരൂര്‍; പാര്‍ട്ടിയില്‍ മുഖ്യമന്ത്രിയാവാന്‍ അര്‍ഹതയുള്ള പലരുമുണ്ട്: ശശി തരൂര്‍

Kerala
  •  16 days ago
No Image

ഒറ്റപ്പാലത്ത് സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് 11കാരന് പരുക്കേറ്റ സംഭവം: പൊട്ടിയത് പന്നിപ്പടക്കമെന്ന് സ്ഥിരീകരണം

Kerala
  •  16 days ago
No Image

വെള്ളാപ്പള്ളി മൂന്ന് ലക്ഷം രൂപ തന്നു; പണം വാങ്ങിയെങ്കില്‍ വാങ്ങിയെന്ന് തന്നെ പറയും: ബിനോയ് വിശ്വം

Kerala
  •  16 days ago
No Image

മുംബൈ ഡി-മാര്‍ട്ടില്‍ ഷോപ്പിങ്ങിനെത്തിയ ഹിജാബ് ധരിച്ച മുസ്‌ലിം യുവതിക്ക് നേരെ അതിക്രമം; അധിക്ഷേപം, ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിയും

National
  •  16 days ago
No Image

'ആരായിരുന്നു രാജ്യദ്രോഹിയെന്ന് ചരിത്രം പറയും. നമുക്ക് കാണാം' മഡുറോയെ ഒറ്റിയത് സ്വന്തം പാര്‍ട്ടിക്കാരെന്ന സൂചന നല്‍കി മകന്റെ ശബ്ദസന്ദേശം

International
  •  16 days ago
No Image

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: ഏഴ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി

Kerala
  •  16 days ago
No Image

മൊഗാദിഷുവിലെ പരാജയം; അധിനിവേശത്തില്‍ ഒരു യു.എസ് നാണക്കേടിന്റെ കഥ

International
  •  16 days ago
No Image

''ദൈവത്തെ പോലും വെറുതേ വിട്ടില്ല'; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം ശങ്കര്‍ദാസിന്റെ ഹരജി തള്ളി സുപ്രിംകോടതി

Kerala
  •  16 days ago