മുഹമ്മദ് മുര്‍സിക്ക് പിന്നാലെ ഇളയ മകന്‍ അബ്ദുല്ല മുര്‍സിയും മരിച്ചു
കെയ്‌റോ: ഈജിപ്തില്‍ ആദ്യമായി ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായിരുന്ന മുഹമ്മദ് മുര്‍സിയുടെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ ഇളയ മകന്‍ അബ്ദുല്ല മുര്‍സിയുടെ മരിച്ചു. പിതാവ് മുര്‍സി മരിച്ച് രണ്ടുമാസത്തിന് ശേഷമാണ് അബ്ദുല്ലയുടെ മരണം. മരണകാരണം ഹൃദയാഘാതമാണെന്ന് ബന്ധുക്കളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്‌ചെയ്തു. ഇന്നലെ കെയ്‌റോയിലൂടെ കാര്‍ ഡ്രൈവ് ചെയ്യുന്നതിനിടെ കോച്ചിപിടുത്തം അനുഭവപ്പെടുകയും ആശുപത്രിയില്‍ എത്തിച്ചതോടെ മരിക്കുകയുമായിരുന്നുവെന്ന് സഹോദരന്‍ അഹമ്മദ് പറഞ്ഞു.
രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം ഈജിപ്തിലെ പട്ടാള ഭരണകൂടം ജയിലിലടച്ച മുര്‍സി ജൂണ്‍ 17ന് കോടതിയില്‍ വച്ച് കുഴഞ്ഞുവീണാണ് മരിച്ചത്. 2103ല്‍ ജനറല്‍ അബ്ദുല്‍ ഫതഹ് അല്‍സിസിയുടെ തേൃത്വത്തില്‍ നടത്തിയ പട്ടാള അട്ടിമറിക്ക് ശേഷം മരണംവരെ മുര്‍സി തടവിലായിരുന്നു.
morsis youngest son dead
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."