HOME
DETAILS

കിഫ്ബി പദ്ധതികള്‍ വിലയിരുത്താന്‍ ഏല്‍പ്പിച്ചത് യോഗ്യതയില്ലാത്ത കമ്പനിയെ

  
backup
September 09 2019 | 22:09 PM

%e0%b4%95%e0%b4%bf%e0%b4%ab%e0%b5%8d%e0%b4%ac%e0%b4%bf-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b0

 


വി.എസ് പ്രമോദ്

തിരുവനന്തപുരം: അടിസ്ഥാന സൗകര്യവികസനത്തിനും മൂലധന നിക്ഷേപത്തിനുമുള്ള കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡിന്റെ (കിഫ്ബി) പദ്ധതികള്‍ വിലയിരുത്തുന്നതിനായി ചുമതലപ്പെടുത്തിയിരിക്കുന്ന സ്വകാര്യ കമ്പനിക്ക് മതിയായ യോഗ്യതകളില്ലെന്ന് ആക്ഷേപം. അതേസമയം, ഈ കമ്പനിക്ക് കിഫ്ബി പദ്ധതികള്‍ വിലയിരുത്തിയ വകയില്‍ ആറ് കോടിയിലധികം രൂപ സര്‍ക്കാര്‍ കൈമാറുകയും ചെയ്തു.
പദ്ധതികളുടെ അവലോകന പ്രവര്‍ത്തനങ്ങള്‍ക്കായി പ്രൊജക്ട് അപ്രൈസല്‍ കമ്പനിയായി തിരഞ്ഞെടുക്കപ്പെട്ട ടെറനസ് എന്ന സ്ഥാപനത്തിന് കിഫ്ബി നേരിട്ട് 63,38,697 രൂപയും സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് മുഖേന 6.06 കോടി രൂപയും നല്‍കിയിട്ടുണ്ടെന്ന് നിയമസഭയുടെ പതിനാലാം സമ്മേളനത്തില്‍ സണ്ണി ജോസഫ് എം.എല്‍.എ ഉന്നയിച്ച ചോദ്യത്തിന് ധനമന്ത്രി ടി.എം തോമസ് ഐസക്ക് രേഖാമൂലം മറുപടി നല്‍കിയിരുന്നു. എന്നാല്‍ വേണ്ടത്ര പ്രവൃത്തി പരിചയമോ, പ്രവര്‍ത്തന മികവോ കാഴ്ചവച്ചിട്ടില്ലാത്ത ടെറനസ് കണ്‍സള്‍ട്ടിങ് എന്ന സ്ഥാപനത്തെ എന്തിനാണ് ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച കിഫ്ബിയുടെ അടിസ്ഥാന സൗകര്യവികസനത്തിനുള്ള പദ്ധതികളും മറ്റും അവലോകനം ചെയ്യാന്‍ ചുമതലപ്പെടുത്തിയതെന്ന ചോദ്യവും ഉയരുന്നുണ്ട്.
കിഫ്ബിയുടെ പ്രവര്‍ത്തന മാര്‍ഗനിര്‍ദേശങ്ങള്‍ 2016 ഓഗസ്റ്റില്‍ പ്രത്യേക ഓര്‍ഡിനന്‍സിലൂടെ ഭേദഗതി വരുത്തുന്നതിന് ഏകദേശം ഒരു വര്‍ഷം മുന്‍പ് മാത്രമാണ് ടെറനസ് എന്ന കമ്പനി രൂപീകരിക്കുന്നത്. പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ടെറനസിന് ധനകാര്യ വകുപ്പില്‍നിന്നു വിരമിച്ച ഒരു ഉന്നത ഉദ്യോഗസ്ഥനുമായി ബന്ധമുണ്ടെന്നും ആക്ഷേപവും ഉയരുന്നുണ്ട്.
സേവനങ്ങള്‍ സ്വീകരിച്ച വകയില്‍ മാത്രം കിഫ്ബി സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് 9,66,50,815 കോടി രൂപയാണ് കഴിഞ്ഞ ജനുവരി വരെ നല്‍കിയത്. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മറവില്‍നിന്ന് യോഗ്യതയില്ലാത്ത നിരവധി സ്വകാര്യ കമ്പനികളും പണം സ്വന്തമാക്കിയതായി പറയുന്നു. കണക്കുകളനുസരിച്ച് പദ്ധതി അവലോകനം, ഉപദേശവും കണ്‍സള്‍ട്ടന്‍സി സേവനങ്ങളും പരിശീലനം എന്നിവയ്ക്കായി സി.എം.ഡിക്ക് മാത്രം 15,38,38,672 കോടി രൂപയാണ് കിഫ്ബി നല്‍കിയിട്ടുള്ളത്.
കിഫ്ബിയിലെ തീര്‍ത്തും ദുരൂഹമായ ഇടപാടുകള്‍ സി.എ.ജി ഓഡിറ്റ് ചെയ്താല്‍ ഉണ്ടാകാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍ ഭയന്നാണ് സര്‍ക്കാര്‍ സമ്പൂര്‍ണ ഓഡിറ്റ് സി.എ.ജിക്ക് നിഷേധിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് യോഗ്യതയില്ലാത്ത കമ്പനിയെ പദ്ധതികളുടെ അവലോകന ചുമതല ഏല്‍പ്പിച്ചെന്ന ആരോപണവും ഉയരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജിത് പവാറിന്റെ എന്‍.സി.പിയിലേക്ക് 

National
  •  2 months ago
No Image

നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണ്, ക്ഷമ ചോദിക്കുന്നു; വാഹനാപകടത്തില്‍ വിശദീകരണവുമായി നടന്‍ ബൈജു

Kerala
  •  2 months ago
No Image

പെയ്തിറങ്ങുന്ന മരണ മഴ, തകര്‍ന്നടിയുന്ന കിടപ്പാടങ്ങള്‍; മൂന്നാഴ്ചക്കിടെ ലബനാനില്‍ ഭവനരഹിതരായത് 4 ലക്ഷം കുട്ടികള്‍ 

International
  •  2 months ago
No Image

പാര്‍ട്ടി തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കും; അതൃപ്തി പരസ്യമാക്കി പി. സരിന്‍

Kerala
  •  2 months ago
No Image

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് യു.എസിന് നെതന്യാഹുവിന്റെ ഉറപ്പ്

International
  •  2 months ago
No Image

ലബനാനിലെ ക്രിസ്ത്യന്‍ പ്രദേശത്ത് ഇസ്‌റാഈല്‍ മിസൈല്‍ വര്‍ഷം; 22 മരണം

International
  •  2 months ago
No Image

മഞ്ചേശ്വരം കോഴക്കേസ്: സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധിക്ക് സ്റ്റേ

Kerala
  •  2 months ago
No Image

ചെന്നൈയില്‍ കനത്ത മഴ തുടരുന്നു; രജനീകാന്തിന്റെ വില്ലയിലും വെള്ളം കയറി 

National
  •  2 months ago
No Image

മഹായുദ്ധം നിര്‍ണായകം; മഹാരാഷ്ട്രയില്‍ പോരാട്ടം കനക്കും

National
  •  2 months ago
No Image

കുന്നത്തുനാട്ടില്‍ അസാധാരണ നടപടിയുമായി ട്വന്റി20; സ്വന്തം പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി

Kerala
  •  2 months ago