വീട് കുത്തിപ്പൊളിച്ച് മോഷണം: യുവാക്കള്‍ പിടിയില്‍
കൈപ്പമംഗലം: മതിലകത്ത് വീട്ടില്‍ നിന്നും 120 പവന്‍ കവര്‍ന്ന കേസന്വേഷണത്തിനിടെ നിരീക്ഷണത്തിലായിരുന്ന സംഘം മറ്റൊരു മോഷണക്കേസില്‍ അറസ്റ്റിലായി.
പേരാമംഗലം സ്റ്റേഷന്‍ പരിധിയില്‍ വീട് കുത്തിപ്പൊളിച്ച് കവര്‍ച്ച നടത്തുകയും ആഡംബര വാഹനം കവരുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. 2018 ആഗസ്റ്റ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. സംഭവവുമായി ബന്ധപ്പെട്ട് വാഴക്കൂട്ടത്തില്‍ സന്തോഷ് (40), കൈതുകം സോജില്‍ (28) ഓട്ടറാട്ട് ബിബിന്‍ (31)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മതിലകത്തെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് വിവിധ സംഘങ്ങളായി അന്വേഷണം നടന്നുവരികയാണ് . മുന്‍പ് ഇത്തരം കേസുകളില്‍ ശിക്ഷ അനുഭവിച്ചവരെ ചുറ്റിപ്പറ്റി അന്വേഷണം നടത്തവേയാണ് മോഷണക്കേസില്‍ ശിക്ഷ അനുഭവിച്ച സന്തോഷിന്റെ ആര്‍ഭാടജീവിതം ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് പേരാമംഗലം സ്റ്റേഷന്‍ പരിധിയില്‍ നടന്ന മോഷണ വിവരം പുറത്തറിയുന്നത്. പ്രതികള്‍ രണ്ട് ആഡംബര ബൈക്കുകളും കവര്‍ന്നതായി പൊലിസിന് മൊഴിനല്‍കിയിട്ടുണ്ട് മതിലകം എസ്.ഐ മിഥുന്‍, ക്രൈംബ്രാഞ്ച് എസ്.ഐ മുഹമ്മദ് റാഫി, എ.എസ്.ഐ സുനില്‍ പി.സി , ഉദ്യോഗസ്ഥരായ സി.പി പ്രദീപ്, പി.പി ജയകൃഷ്ണന്‍, സൂരജ് വി. ദേവ്, ലിജു ഇയ്യാനി, എ.എ റാഫി, കെ.എം മുഹമ്മദ് അഷറഫ്, എം.കെ ഗോപി, മനോജ് എ. കെ, ഇ.എസ് ജീവന്‍, ജിബിന്‍ ജോസഫ് എന്നിവരടങ്ങിയ പൊലിസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."