നടവയലില്‍ വൈദ്യുതി മുടക്കം തുടര്‍ക്കഥ: പ്രതിഷേധം ശക്തമാവുന്നു
നടവയല്‍: നടവയലിലും പരിസര പ്രദേശങ്ങളിലും വൈദ്യുതി മുടക്കം പതിവാകുന്നു. സന്ധ്യ കഴിഞ്ഞാല്‍ വൈദ്യുതി എത് നിമിഷവും നിശ്ചലമാവുന്ന അവസ്ഥയാണ്.
അപ്രതീക്ഷിത വൈദ്യുതി മുടക്കം ജനങ്ങളെ വലക്കുകയാണ്. വൈദ്യുതി മുടങ്ങിയാല്‍ കെ.എസ്.ഇ.ബി ഓഫീസിലേക്ക് പരാതി പറയാന്‍ വിളിച്ചാല്‍ ഫോണ്‍ തിരക്കിലാണെന്ന മറുപടിയാണ് ലഭിക്കുന്നത്. മഴക്കാലം തുടങ്ങുന്നതിന് മുന്‍പ് അധികൃതര്‍ വൈദ്യുതലൈനിലേക്ക് ചാഞ്ഞ് നില്ക്കുന്ന മരക്കൊമ്പുകള്‍ വെട്ടിമാറ്റിയിരുന്നു. ഇതിന് ശേഷമാണ് വൈദ്യുതി മുടക്കം പതിവായതെന്ന് നാട്ടുകാര്‍ പറഞ്ഞു. വനാതിര്‍ത്തി പ്രദേശത്ത് വൈദ്യുതി മുടങ്ങുന്നത് വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നതിനും കാരണമാകുന്നുണ്ട്. ടൗണിലെ കച്ചവടക്കാര്‍ക്കും വൈദ്യുതി മുടങ്ങുന്നതിനാല്‍ കടകള്‍ നേരത്തെ അടയ്ക്കേണ്ട അവസ്ഥയാണ്. നടവയല്‍ പ്രദേശത്തെ വൈദ്യുതി മുടക്കം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അല്ലാത്തപക്ഷം കെ.എസ്.ഇ.ബി ഓഫീസിന് മുന്നില്‍ സമരം സംഘടിപ്പിക്കാനാണ് നാട്ടുകാര്‍ തീരുമാനിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."