HOME
DETAILS

കര്‍ഷക പ്രക്ഷോഭം രാജ്യവ്യാപകമായി പടരുന്നു

  
backup
June 13 2017 | 23:06 PM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8b%e0%b4%ad%e0%b4%82-%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%b5%e0%b5%8d

 


ന്യൂഡല്‍ഹി: മധ്യപ്രദേശിലെ മന്ദ്‌സോറില്‍ സമരം നടത്തിയ കര്‍ഷകരെ പൊലിസ് വെടിവച്ചുകൊന്നതിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട കര്‍ഷക പ്രക്ഷോഭം രാജ്യവ്യാപകമായി പടരുന്നു. പ്രക്ഷോഭം വ്യാപിപ്പിക്കുന്നത് സംബന്ധിച്ച് ആലോചിക്കാനായി കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ ഓള്‍ കിസാന്‍സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി വെള്ളിയാഴ്ച ഡല്‍ഹിയിലെ ഗാന്ധി പീസ് മിഷനില്‍ യോഗം വിളിച്ചിട്ടുണ്ട്.
കോര്‍ഡിനേഷന്‍ കമ്മിറ്റിക്കു കീഴിലെ കോണ്‍ഗ്രസിന്റെയും ഇടതുകക്ഷികളുടെയും ഉള്‍പ്പെടെയുള്ള 50ലേറെ കര്‍ഷകസംഘടനാ പ്രതിനിധികള്‍ യോഗത്തില്‍ സംബന്ധിക്കും.
രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭങ്ങളുടെ മുന്നോടിയായി പൊതുമിനിമം പരിപാടി തയാറാക്കുകയാണ് വെള്ളിയാഴ്ചത്തെ യോഗത്തിലെ പ്രധാന അജണ്ടയെന്ന് കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനറും രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍ സംഘ് നേതാവുമായ വി.എം സിങ് പറഞ്ഞു.
സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുക, ഉല്‍പ്പന്നങ്ങള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും കോര്‍ഡിനേഷന്‍ കമ്മിറ്റി ഉന്നയിക്കുന്നത്.
രാഷ്ട്രപതി സ്ഥാനാര്‍ഥിയെ കുറിച്ചു ചര്‍ച്ചചെയ്യാനായി ഇന്ന് ഡല്‍ഹിയില്‍ ചേരുന്ന പ്രതിപക്ഷനേതാക്കളുടെ യോഗത്തിലും കര്‍ഷകസമരത്തെ കുറിച്ച് ചര്‍ച്ചചെയ്യും. കര്‍ഷകരുടെ വിഷയത്തില്‍ ഭാരത് ബന്ദ് ആഹ്വാനംചെയ്യുന്നതിനെ കുറിച്ച് പ്രാഥമികചര്‍ച്ച നടന്നതായി സി.പി.ഐ നേതാവ് ഡി. രാജ പറഞ്ഞു. മധ്യപ്രദേശിനും രാജസ്ഥാനും പുറമെ ഛത്തിസ്ഗഡിലും ഹരിയാനയിലും കര്‍ഷകര്‍ പ്രക്ഷോഭം തുടങ്ങിയിട്ടുണ്ട്.
ഈ പ്രക്ഷോഭങ്ങളെ ഒന്നിപ്പിച്ച് ദേശീയതലത്തില്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിക്കു കീഴില്‍ സമരം നടത്താനാണ് കര്‍ഷക സംഘടനകളുടെ നീക്കം. വെടിവയ്പ്പു നടന്ന മന്ദ്‌സോര്‍ സന്ദര്‍ശിക്കാനെത്തിയ ഹനന്‍മുള്ളയുടെ നേതൃത്വത്തിലുള്ള സി.പി.എം പ്രതിനിധി സംഘത്തെയും ഗുജറാത്തിലെ പട്ടേല്‍ നേതാവ് ഹാര്‍ദിക് പട്ടേലിനെയും ഇന്നലെ പൊലിസ് തടഞ്ഞു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെയും ജെ.ഡി.യു നേതാവ് ശരത് പവാറിനെയും മധ്യപ്രദേശ് പൊലിസ് കഴിഞ്ഞയാഴ്ച തടഞ്ഞിരുന്നു.
ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാനിലുടനീളം നാളെ പ്രതിഷേധ പ്രകടനം നടത്തുമെന്ന് കര്‍ഷകര്‍ അറിയിച്ചിട്ടുണ്ട്. ആര്‍.എസ്.എസിന്റെ കര്‍ഷക സംഘടനയായ ഭാരതീയ കിസാന്‍ സംഘ് (ബി.കെ.എസ്) പ്രവര്‍ത്തകരും സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്കു ചുമത്തിയ അധികനികുതി ഒഴിവാക്കില്ലെന്ന സംസ്ഥാനസര്‍ക്കാരിന്റെ നിലപാടിനെ ബി.കെ.എസ് ജനറല്‍ സെക്രട്ടറി കൈലാഷ് ഗന്‍ദോലിയ ചോദ്യംചെയ്തു.
നിലവില്‍ കര്‍ഷകര്‍ വലിയ കടക്കെണിയിലും പ്രതിസന്ധിയിലുമാണ്. സര്‍ക്കാരിന്റെ നയവൈകല്യം കാരണം 2,600 കോടി രൂപയുടെ നഷ്ടമാണ് ഇത്തവണ സംസ്ഥാനത്തെ കര്‍ഷകര്‍ക്കുണ്ടായതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസും സി.പി.എമ്മും രാജസ്ഥാനില്‍ ഇന്ന് പ്രകടനം നടത്തുന്നുണ്ട്. സി.പി.എം പ്രകടനത്തില്‍ കര്‍ഷകസംഘം നേതാവ് ഹനന്‍ മുള്ള പങ്കെടുക്കും. കോണ്‍ഗ്രസ് കഴിഞ്ഞദിവസം രാജസ്ഥാനില്‍ കര്‍ഷകറാലി നടത്തിയിരുന്നു.

 

യോഗാദിനത്തില്‍ കര്‍ഷകര്‍ 'ശവാസനം'ചെയ്ത് പ്രതിഷേധിക്കും

 

ന്യൂഡല്‍ഹി: രാജ്യാന്തര യോഗാദിനമായ ജൂണ്‍ 21ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ യോഗാദിനം ആചരിക്കുമ്പോള്‍ അതേസമയം കര്‍ഷകര്‍ 'ശവാസനം'ചെയ്ത് പ്രതിഷേധിക്കും.
മന്ദ്‌സോറിലെ കര്‍ഷകരുടെ മരണത്തില്‍ പ്രതിഷേധം അറിയിച്ചാണ് ശവാസനം അനുഷ്ടിക്കുന്നത്. ജയ് ജവാന്‍ ജയ്കിസാന്‍ എന്ന മുന്‍ പ്രധാനമന്ത്രി ലാല്‍ബഹദൂര്‍ ശാസ്ത്രിയുടെ പ്രഖ്യാപനമടങ്ങിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ചാകും പ്രതിഷേധം.
രാജ്യത്തുടനീളം ഇങ്ങനെ പ്രതിഷേധം അറിയിക്കാനാണ് വിവിധ കര്‍ഷകസംഘടനകളുടെ തീരുമാനമെന്ന് രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍ സംഘാതന്‍ നേതാവ് ശിവ് കുമാര്‍ പറഞ്ഞു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദീപാവലി സമ്മാനം; കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഡി.എ മൂന്നു ശതമാനം കൂട്ടി

Kerala
  •  2 months ago
No Image

'എ.ഐ.സി.സി തീരുമാനം ചോദ്യം ചെയ്തു'; സരിന്റെ വിമര്‍ശനം അച്ചടക്ക ലംഘനമെന്ന് വിലയിരുത്തി കെ.പി.സി.സി

Kerala
  •  2 months ago
No Image

'നുണയന്‍....ന്റെ മകന്‍' നെതന്യാഹുവിനെതിരെ അസഭ്യം ചൊരിയുന്ന ബൈഡന്‍; 'ചങ്കു'കളുടെ ഉള്ളുകള്ളി വെളിപെടുത്തി അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്റെ പുസ്തകം

International
  •  2 months ago
No Image

സരിന്‍ നല്ല സുഹൃത്ത്; പ്രത്യയശാസ്ത്ര വ്യക്തതയുള്ളയാള്‍: വിമര്‍ശനങ്ങളോട് പ്രതികരിക്കാതെ രാഹുല്‍

Kerala
  •  2 months ago
No Image

മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജിത് പവാറിന്റെ എന്‍.സി.പിയിലേക്ക് 

National
  •  2 months ago
No Image

നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണ്, ക്ഷമ ചോദിക്കുന്നു; വാഹനാപകടത്തില്‍ വിശദീകരണവുമായി നടന്‍ ബൈജു

Kerala
  •  2 months ago
No Image

പെയ്തിറങ്ങുന്ന മരണ മഴ, തകര്‍ന്നടിയുന്ന കിടപ്പാടങ്ങള്‍; മൂന്നാഴ്ചക്കിടെ ലബനാനില്‍ ഭവനരഹിതരായത് 4 ലക്ഷം കുട്ടികള്‍ 

International
  •  2 months ago
No Image

പാര്‍ട്ടി തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കും; അതൃപ്തി പരസ്യമാക്കി പി. സരിന്‍

Kerala
  •  2 months ago
No Image

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് യു.എസിന് നെതന്യാഹുവിന്റെ ഉറപ്പ്

International
  •  2 months ago
No Image

ലബനാനിലെ ക്രിസ്ത്യന്‍ പ്രദേശത്ത് ഇസ്‌റാഈല്‍ മിസൈല്‍ വര്‍ഷം; 22 മരണം

International
  •  2 months ago