എ.എ.പി വിമത എം.എല്‍.എ അല്‍കാ ലാംബയുടെ നിയമസഭാംഗത്വം റദ്ദായി
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും രാജിവച്ച വിമത എം.എല്‍.എ അല്‍കാ ലാംബയുടെ ഡല്‍ഹിയിലെ നിയമസഭാംഗത്വം റദ്ദായി. അല്‍കയെ അയോഗ്യയാക്കണമെന്നാവശ്യപ്പെട്ട് എ.എ.പി എം.എല്‍.എ സൗരഭ് ഭരദ്വാജ് ഹരജി സമര്‍പ്പിച്ചിരുന്നു. അതിന് പിന്നാലെ വിടപറയാന്‍ സമയമായെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോട് തന്റെ രാജി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ ട്വീറ്റ് ചെയ്തു. കൂടാതെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ സന്ദര്‍ശിച്ച ശേഷം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നതായും അറിയിച്ചു.
എന്നാല്‍ എം.എല്‍.എ സ്ഥാനം റദ്ദായതോടെ ഇവര്‍ നിലപാടില്‍ മാറ്റം വരുത്തിയതും ശ്രദ്ധേയമായി. താന്‍ പാര്‍ട്ടിക്ക് ഒരു രാജിക്കത്തും സമര്‍പ്പിച്ചിട്ടില്ലെന്ന് അല്‍ക സ്പീക്കര്‍ക്ക് മറുപടി നല്‍കി. സ്പീക്കര്‍ രാം നിവാസ് ഗോയലിനെയും പാര്‍ട്ടി നേതാക്കള്‍ക്കെതിരേയും ഇവര്‍ ട്വിറ്ററിലൂടെ വിമര്‍ശനമുന്നയിച്ചിട്ടുണ്ട്. 20 വര്‍ഷത്തിലധികമായി കോണ്‍ഗ്രസ് പാര്‍ട്ടിയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്ന അല്‍കാ ലാംബ പിന്നീട് എ.എ.പിയിലേക്ക് കൂടുമാറുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."