HOME
DETAILS

കിഫ്ബി അഴിമതി; മുഖ്യമന്ത്രിയോട് പത്ത് ചോദ്യങ്ങള്‍ ചോദിച്ച് ചെന്നിത്തല

  
backup
September 22 2019 | 09:09 AM

ramesh-chennithala-10-question

തിരുവനന്തപുരം: കിഫ്ബി വിഷയം സംബന്ധിച്ച് മുഖ്യമന്ത്രിയോട് പത്ത് ചോദ്യങ്ങളുന്നയിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.പത്ത് ചോദ്യങ്ങളുള്‍പ്പെടുത്തി ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തുനല്‍കി.

ട്രാന്‍സ്ഗ്രിഡ് പദ്ധതിയിലെ അഴിമതി നടന്നതിനെ ചൂണ്ടിക്കാട്ടി ചെന്നിത്തല ഇന്നലെ മാധ്യമങ്ങളെ കണ്ടിരുന്നു. പദ്ധതിയുടെ അഴിമതിയെക്കുറിച്ച് വൈദ്യുത മന്ത്രിക്ക് ഒന്നുമറിയില്ലെന്നും കള്ളം കയ്യോടെ പിടികൂടിയതിന്റെ വേവലാതിയാണ് ഇടതുപക്ഷത്തിനും മുഖ്യമന്ത്രിക്കുമുള്ളതെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടിക്കാട്ടിയതിനുപിന്നാലെയാണ് ഇന്ന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.

കെ.എസ്.ഇ.ബി, കിഫ്ബി രേഖകള്‍ ലഭ്യമാക്കാമോ തുടങ്ങി പത്ത് ചോദ്യങ്ങളാണ് രമേശ് ചെന്നിത്തല ഉന്നയിക്കുന്നത്.

1.സംസ്ഥാന സര്‍ക്കാറിന്റെ തന്നെ സ്ഥാപനമായ കെ.എസ്.ഇ.ബിക്കു സര്‍ക്കാറിന്റെ ഉത്തരവുകള്‍ ബാധകമല്ല എന്ന കെ.എസ്.ഇ.ബിയുടെ വാദം അംഗീകരിക്കുന്നുണ്ടോ?

2. മസാല ബോണ്ട് അടക്കമുള്ള മാര്‍ഗങ്ങളിലൂടെ 10 ശതമാനം പലിശക്ക് തുക ലഭ്യമാക്കിയ ശേഷം 8-9 ശതമാനം പലിശയ്ക്ക് വായ്പ നല്‍കുന്നതിലെ സാമ്പത്തിക ശാസ്ത്രം പരിശോധന വിധേയമാക്കാമോ?

3. വെറും ഇരുപതു ശതമാനത്തോളം സിവില്‍ വര്‍ക്കും എണ്‍പതു ശതമാനത്തോളം ഇലക്ട്രിക്കല്‍ വര്‍ക്കും വരുന്ന ട്രാന്‍സ്ഗ്രിഡ് പദ്ധതിയില്‍ ഡല്‍ഹി ഷെഡ്യൂള്‍ ഓഫ് റേറ്റ് അംഗീകരിച്ചത് എങ്ങനെ എന്ന് വിശദമാക്കാമോ?

4. ഇപ്പോള്‍ തന്നെ കടബാധ്യതയില്‍ പെട്ട് നില്‍ക്കുന്ന കെ.എസ്.ഇ.ബി ട്രാന്‍സ്ഗ്രിഡ് പദ്ധതിയുമായി ബന്ധപ്പെട്ട തുകകള്‍ എങ്ങിനെ തിരിച്ചടക്കും എന്ന് വ്യക്തമാക്കാമോ?

5. പദ്ധതി നടത്തിപ്പിന്റെ നടപടികള്‍ ഒരു ഉദ്യോഗസ്ഥനെ മാത്രം ഏല്‍പിച്ചത് പരിശോധിക്കുമോ?

6. ട്രാന്‍സ്ഗ്രിഡ് പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ ഷൊര്‍ണൂര്‍ ഓഫീസില്‍ വിജിലന്‍സിന്റെ ക്വിക്ക് വെരിഫിക്കേഷന്‍ നടന്നിട്ടുണ്ടോ ഉണ്ടെങ്കില്‍ പ്രസ്തുത നടപടിയുടെ കണ്ടെത്തലുകള്‍ എന്തൊക്കെയായിരുന്നു എന്ന് വിശദമാക്കാമോ?

7. ട്രാന്‍സ്ഗ്രിഡ് പദ്ധതികളുടെ നടത്തിപ്പിനായി ഓപ്പണ്‍ ടെന്‍ഡര്‍ വിളിക്കണമെന്ന് നിഷ്‌കര്‍ഷിക്കുകയും, പദ്ധതിയുടെ സുതാര്യതയമില്ലായ്മയെ കുറിച്ച് രേഖാമൂലമുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ ട്രാന്‍സ്മിഷന്‍ ഡയറക്ടറോട് വിശദീകരണം ചോദിക്കുകയും ചെയ്ത രണ്ടു കെ.എസ്.ഇ.ബി മുന്‍ ചെയര്‍മാന്‍മാര്‍ക്ക് സ്ഥാനഭ്രഷ്ടം സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കാമോ?

8. കെ.എസ്.ഇ.ബി ചിത്തിരപുരം യാര്‍ഡില്‍ മണ്ണുമാറ്റി തറ നിര്‍മാണത്തിനായി 11 ലക്ഷം രൂപയുടെ ഐറ്റം ജോലി അവസാനിപ്പിച്ചപ്പോള്‍ 1100 ലക്ഷം രൂപ ചെലവായത് എങ്ങനെയെന്ന് അന്വേഷണ വിധേയമാക്കാമോ?

9. ട്രാന്‍സ്ഗ്രിഡ് ടെന്‍ഡറുകളിലെ എസ്റ്റിമേറ്റുകള്‍ ഉയര്‍ന്ന നിരക്കിലാണ് ചെയ്തിരിക്കുന്നത് എന്ന വാദം അംഗീകരിച്ചുകൊണ്ട് കെ.എസ്.ഇ.ബി നല്‍കിയ വിശദീകരണത്തില്‍ നിരത്തിയിരിക്കുന്ന കാരണം കേരളത്തിലെ ദിവസക്കൂലി നിരക്ക് 1000 മുതല്‍ 1200 രൂപവരെയാണെന്നുള്ളതാണ്. കേരളത്തിലെവിടെയാണ് 1200 രൂപ ദിവസക്കൂലി ലഭിക്കുന്നത് എന്ന് അന്വേഷണ വിധേയമാക്കാമോ?

10. ട്രാന്‍സ്ഗ്രിഡ് പദ്ധതികളുടെ നടത്തിപ്പിനായുള്ള ടെന്‍ഡര്‍ നടപടികളില്‍ ഏതാനും ചില കമ്പനികള്‍ക്കായി പ്രീ ക്വാളിഫയ് നിബന്ധനകളില്‍ മാറ്റം വരുത്തുന്ന കാര്യം എന്തിനാണെന്ന് അന്വേഷണ വിധേയമാക്കാമോ?



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോട്ടില്‍ അലക്കുന്നതിനിടെ മലവെള്ളപ്പാച്ചില്‍; കോഴിക്കോട് യുവതി മരിച്ചു

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ വിധി 29ലേക്ക് മാറ്റി

Kerala
  •  2 months ago
No Image

ബി.ജെ.പി വനിതാ നേതാവ് മയക്കു മരുന്ന് വില്‍പനക്കിടെ പിടിയില്‍ 

National
  •  2 months ago
No Image

മഴ: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  2 months ago
No Image

'എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തത് കലക്ടര്‍ ക്ഷണിച്ചിട്ട്, പ്രസംഗം അഴിമതിക്കെതിരെ' വാദം കോടതിയിലും ആവര്‍ത്തിച്ച് പി.പി ദിവ്യ

Kerala
  •  2 months ago
No Image

യു.പി ഉപതെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം സൈക്കിള്‍ ചിഹ്നത്തില്‍ മത്സരിക്കും- അഖിലേഷ് യാദവ് 

National
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണം വേണം; സുപ്രിം കോടതിയില്‍ ഹരജി 

Kerala
  •  2 months ago
No Image

സഊദിയിൽ ഇനി C ടൈപ്പ് ചാർജറുകൾ മാത്രം, ആദ്യഘട്ടം ജനുവരിയിൽ

Saudi-arabia
  •  2 months ago
No Image

'അവരുടെ തൊണ്ടയിലെ മുള്ളായി മാറുക, പിന്‍വാങ്ങാന്‍ കൂട്ടാക്കാത്ത പ്രളയമാവുക'  യഹ്‌യ സിന്‍വാറിന്റെ വസിയ്യത്ത്

International
  •  2 months ago
No Image

റെക്കോര്‍ഡിലെത്തി വീണ് സ്വര്‍ണം; പവന് 440 രൂപ കുറഞ്ഞു 

Economy
  •  2 months ago