ലഹരി ഉപയോഗത്തിനെതിരേ മങ്കട ബ്ലോക്കില്‍ 'വിമുക്തി'
മങ്കട: ലഹരി ഉപയോഗത്തില്‍ നിന്ന് സമൂഹത്തെ മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന 'വിമുക്തി' പദ്ധതിയുടെ ബ്ലോക്ക്തല പ്രവര്‍ത്തനോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ഇ. സഈദ അധ്യക്ഷയായി.
വൈസ് പ്രസിഡന്റ് എന്‍.കെ അസ്കറലി, അംഗങ്ങളായ ശശി മേനോന്, ഷാലി സേവ്യര്‍, ഹലീമ, അബ്ദുസ്സലാം മാസ്റ്റര്‍, ശിഹാബ്, ബഷീര്‍ വെങ്കട്ട, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രദീപ്, ടി.യൂസുഫ്, ഷൗക്കത്തലി സംസാരിച്ചു. വിമുക്തി ജില്ലാ മിഷന് ജില്ലാ കോഡിനേറ്റര്‍ ഹരികുമാര്‍ ക്ലാസെടുത്തു.
പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തിലും മുഴുവന്‍ പഞ്ചായത്ത് വാര്‍ഡുകളിലും വിമുക്തി സമിതികള്‍ രൂപീകരിക്കും. പ്രസിഡന്റിനെ ബ്ലോക്ക് തല സമിതി അധ്യക്ഷയായും, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയെ കണ്‍വീനറായും തെരഞ്ഞെടുത്തു. ഭരണ സമിതി അംഗങ്ങള്‍ സമിതിയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."