ശബരിമല Live: കെ.എസ്.ആര്‍ടി.സി സര്‍വ്വീസ് തുടങ്ങി, തന്ത്രിയേയും മേല്‍ശാന്തിയേയും കാണുന്നതിന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്ക്
സന്നിധാനം: ശബരിമല സന്നിധാനത്ത് തന്ത്രിയേയും മേല്‍ശാന്തിയേയുംകാണുന്നതിന് മാധ്യമങ്ങമങ്ങള്‍ക്ക് വിലക്ക്. നിരോധനാജ്ഞയുടെ പേര് പറഞ്ഞാണ് മാധ്യമങ്ങളെ വിലക്കിയത്. സന്നിധാനത്ത് മൊബൈല്‍ ജാമര്‍ സ്ഥാപിച്ചതായും സൂചനയുണ്ട്. ഇന്ന് രാവിലെയാണ് മാധ്യമപ്രവര്‍ത്തകരെ സന്നിധാനത്തേക്ക് പ്രവേശിപ്പിച്ചത്.
updates....
സന്നിധാനത്ത് തന്ത്രിയേയും മേല്‍ശാന്തിയേയുംകാണുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്ക്.
നിലയ്ക്കലില്‍നിന്ന് പമ്പയിലേക്ക് ഭക്തരുമായി ആദ്യബസ് പുറപ്പെട്ടു
ഭക്തരെ നടന്നുപോകാന്‍ പൊലിസ് അനുവദിച്ചു. റോഡിലൂടെ ഭക്തര്‍ നിരന്നാണ് നടക്കുന്നത്.പൊലിസ് വാഹനത്തിനു പോലും കടന്നുപോകാന്‍ സാധിക്കാത്തതിനാല്‍ ഗതാഗതം മുടങ്ങി.
ഇതേ തുടര്‍ന്ന് പമ്പയിലേക്ക് പുറപ്പെട്ട പൊലിസ് വാഹനങ്ങള്‍ മടങ്ങി.
നിലയ്ക്കല്‍ എത്തിയ ഭക്തരെ നടന്നു പോകാന്‍ അനുവദിക്കില്ലന്ന പൊലിസ് നിലപാടിനെ തുടര്‍ന്ന് തര്‍ക്കം.
ചിത്തിര ആട്ടവിശേഷ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകിട്ട് 5 ന് തുറക്കും
15 വനിതാ പൊലിസുകാര്‍ സന്നിധാനത്ത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."