ആരാണ് നീ? വലിഞ്ഞുകയറിയവന്‍ ഞാന്‍; മെട്രോ ഉദ്ഘാടനത്തിനെത്തിയ കുമ്മനത്തിന്റെ വിക്കിപീഡിയ പേജിലും ട്രോളിങ്
ട്രോളന്മാര്‍ക്ക് തിരക്കൊഴിഞ്ഞ നേരമില്ല. ചിലപ്പോള്‍ ടോളന്മാരുടെ ചരിത്രത്തില്‍ ഇത്തരമൊരു ദിനം ആദ്യമായിരിക്കും. കേരള ട്രോള്‍ ചരിത്രത്തില്‍ മെട്രോയ്ക്കു മുമ്പും പിമ്പും എന്ന് ട്രോളുകളുടെ ലിപികള്‍ എഴുതിവയ്‌ക്കേണ്ടി വരും. കാരണം, കഴിഞ്ഞ ഏതാനും മണിക്കൂറിനുള്ളില്‍ കുമ്മനം ട്രോള്‍ ചരിത്രത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു.
ട്രോളി ട്രോളി അവസാനം കുമ്മനം രാജശേഖരന്റെ വിക്കിപീഡിയ പേജിലുമാണ് ട്രോളന്മാര്‍ കയറിയിരിക്കുന്നത്. വിക്കിപീഡിയയില്‍ കുമ്മനത്തിന്റെ പേര് സെര്‍ച്ച് ചെയ്താല്‍ വലിഞ്ഞ് കയറുന്നവന്‍ എന്നാണ് കാണാന്‍ കഴിയുക. എന്നാല്‍, ഇത് ഇടയ്ക്കിടെ ബി.ജെ.പി അനുയായികള്‍ ശരിയാക്കുന്നുമുണ്ട്. പക്ഷേ, അല്‍പ്പസമയത്തിനകം വീണ്ടും വിവരങ്ങള്‍ പഴയപടിയാവുന്നു. ക്രൗഡ് കണ്ടന്റ് റൈറ്റിങ് എന്നതിനാല്‍ പൊതുജനങ്ങള്‍ക്കും വിവരങ്ങള്‍ വിക്കിപീഡിയയില്‍ എഡിറ്റ് ചെയ്ത് ചേര്‍ക്കാനാകും. ഈ സാധ്യത ഉപയോഗിച്ചാണ് കുമ്മനത്തെ ട്രോളുന്നത്.
[gallery size="large" columns="1" ids="355900,355901,355902,355903,355904,355905"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."